---
title: "അധികാരവികേന്ദ്രീകരണം പിണറായി സർക്കാർ അട്ടിമറിച്ചു; അബ്ദുൽ കരീം ചേലേരി"
english_title: "Abdul Karim Cheleri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155818/abdul-karim-cheleri"
published_at: "2023-10-21T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65339e066e042_news-card.jpg"
keywords: []
---

# അധികാരവികേന്ദ്രീകരണം പിണറായി സർക്കാർ അട്ടിമറിച്ചു; അബ്ദുൽ കരീം ചേലേരി

> **Lead Summary:** **കണ്ണൂർ:** അധികാര വികേന്ദ്രീകരണം എന്ന രാഷ്ട്രശില്പികളുടെ സങ്കൽപ്പത്തെ തകിടം മറിച്ചുകൊണ്ട് കേന്ദ്രീകരണ ജനാധിപത്യവും ഭരണവുമാണ് പിണറായി സർക്കാർ നടപ്പിലാക്കുന്നതെന്നും ഇതിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നാശത്തിന്റെ വക്കിലെത്തിയിരിക്കുകയാണെന്നും മുസ്ലിം ലീഗ്ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി. 

## Article Content

**കണ്ണൂർ:** അധികാര വികേന്ദ്രീകരണം എന്ന രാഷ്ട്രശില്പികളുടെ സങ്കൽപ്പത്തെ തകിടം മറിച്ചുകൊണ്ട് കേന്ദ്രീകരണ ജനാധിപത്യവും ഭരണവുമാണ് പിണറായി സർക്കാർ നടപ്പിലാക്കുന്നതെന്നും ഇതിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നാശത്തിന്റെ വക്കിലെത്തിയിരിക്കുകയാണെന്നും മുസ്ലിം ലീഗ്ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി. 

തദ്ദേശഭരണസ്ഥാപനങ്ങൾക്ക്അർഹതപ്പെട്ട ഫണ്ടുകൾ അനുവദിക്കാതെയും സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ ഫണ്ട്അനുവദിച്ച്പദ്ധതികൾ പൂർത്തീകരിക്കാത്തതിന്റെ പേരിൽ സർക്കാർ ഖജനാവിലേക്ക്തിരിച്ചെടുക്കുകയും ചെയ്യുന്ന പ്രക്രിയയാണ് പിണറായി സർക്കാർ ചെയ്യുന്നത്. ഇതുമൂലം നിർമ്മാണ - വികസനപ്രവർത്തികളൊന്നും നടത്താനാവാതെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ നോക്കുകുത്തിയാവുകയാണ് .

സർക്കാർ വിഭാവനം ചെയ്ത് അടിച്ചേൽപ്പിക്കുന്ന പദ്ധതികൾക്ക് പോലും ഫണ്ട് നൽകാതെ ഇത്തരം സ്ഥാപനങ്ങളെശ്വാസംമുട്ടിക്കുകയാണ് സർക്കാർ . ഈ പ്രവണതക്കെതിരെ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർത്തിക്കൊണ്ടു വരുമെന്നും കരീം ചേലേരി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ഇടതു സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ മുസ്ലിം ലീഗ്കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നടത്തിയ ജനകീയ പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്ത്സം സാരിക്കുകയായിരുന്നു അദ്ദേഹം.

ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ മഹമൂദ് കടവത്തൂർ സ്വാഗതം പറഞ്ഞു. ജില്ലാഭാരവാഹികളായ അഡ്വ.കെ.എ.ലത്തീഫ്,കെ പി താഹിർ , കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ ,അൻസാരി തില്ലങ്കേരി, ടി എ തങ്ങൾ, അഡ്വ.എം.പിമുഹമ്മദലി ,ബി കെ അഹമ്മദ്,മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പിസി നസീർ , എംഎസ്എഫ്സംസ്ഥാന വൈസ് പ്രസിഡണ്ട് ഷജീർ ഇഖ്ബാൽ, ജില്ലാ പ്രസിഡണ്ട്നസീർപുറത്തിൽ, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി പി സാജിത ടീച്ചർ, ജില്ലാ ജനറൽ സെക്രട്ടറി ഷമീമ ജമാൽ ,എസ് ടി യു ദേശീയ വൈസ്പ്രസിഡണ്ട് എം എ കരീം,സ്വതന്ത്ര കർഷകസംഘം ജില്ലാ വർക്കിംഗ്പ്രസിഡണ്ട്അഡ്വ. അഹമ്മദ് മാണിയൂർ, ജനറൽ സെക്രട്ടറി പി പി മഹമൂദ് ,പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സി അഹമ്മദ്, ലോക്കൽ ബോഡി മെമ്പേഴ്സ് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂർ മാട്ടൂൽ, ജനറൽ സെക്രട്ടറി കെ പി അബ്ദുറസാഖ്, ഡെപ്യൂട്ടി മേയർ കെ. ഷബീന ടീച്ചർ പ്രസംഗിച്ചു. ലോക്കൽബോഡിമെമ്പേഴ്സ് ലീഗ് നേതാക്കളായ കെ. ഇസ്മായിൽ മാസ്റ്റർ, കെ സി കാദർ , നുബ് ല സിദ്ദീഖ്, സൈഫുദ്ദീൻനാറാത്ത്, ,പി.പി.അബ്ദുൽജലിൽ,ടിപിഫാത്തിമ ,എൻ.സി.ജെസ്ലീന,കെ.വി.പ്രചിത്ര ,സമീർപുന്നാട് ,റജിലാ റഹ്മാൻ , താഹിറ കൊളച്ചേരി, ടിവി റാഷിദ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155818/abdul-karim-cheleri)