---
title: "കണ്ണൂർ റൂറൽ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ സ്മൃതി ദിനാചാരണം സംഘടിപ്പിച്ചു"
english_title: " The police organized a commemoration day under the auspices of the Kannur Rural District Police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155764/the-police-organized-a-commemoration-day-under-the-auspices-of-the-kannur-rural-district-police"
published_at: "2023-10-21T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65337e1caa6a8_news-card.jpg"
keywords: []
---

# കണ്ണൂർ റൂറൽ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ സ്മൃതി ദിനാചാരണം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കും, ആഭ്യന്തര ക്രമസമാധാന പാലനത്തിനുമായി ജീവത്യാഗം ചെയ്യേണ്ടിവന്ന ധീരരായ പോലീസ് ഉദ്യോഗസ്ഥരുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചു.

## Article Content

**തളിപ്പറമ്പ്: **കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കും, ആഭ്യന്തര ക്രമസമാധാന പാലനത്തിനുമായി ജീവത്യാഗം ചെയ്യേണ്ടിവന്ന ധീരരായ പോലീസ് ഉദ്യോഗസ്ഥരുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചു.

നിരവധി പോലീസ് ഉദ്യോഗസ്ഥരാണ് ഓരോ വര്‍ഷവും ഭാരതത്തിന്റെ ആഭ്യന്തര ക്രമസമാധാനം സംരക്ഷിക്കുന്നതിന് വേണ്ടി സ്വജീവന്‍ സമര്‍പ്പിക്കേണ്ടി വരുന്നത്. ഇത്തരത്തില്‍ മരണപ്പെടുന്നവരുടെ ഓര്‍മ്മ പുതുക്കുന്ന ചടങ്ങാണ് ഇന്ന് രാവിലെ തളിപ്പറമ്പ് ഡിസ്ട്രിക്ട് ഹെഡ്‌കോര്‍ട്ടേഴ്‌സില്‍ വച്ച് നടന്നത്.

ചടങ്ങില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത രക്തസാക്ഷി സ്തൂപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. അഡീഷണല്‍ എസ്പി ടി. പി. രഞ്ജിത്ത് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ജീവത്യാഗം ചെയ്ത സേനാംഗങ്ങളുടെ പേരുവിവരം വായിച്ചു. തുടര്‍ന്ന് സേനാംഗങ്ങള്‍ ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടുള്ള പരേഡ് നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155764/the-police-organized-a-commemoration-day-under-the-auspices-of-the-kannur-rural-district-police)