---
title: "കഞ്ചാവുമായി യുവാവ് പിടിയിലായി, ഉടമസ്ഥനില്ലാത്ത നിലയിൽ ആറര ലിറ്റർ പുതുച്ചേരി മദ്യവും കണ്ടെടുത്തു"
english_title: "The youth was caught with ganja and 6.5 liters of Puducherry liquor was also recovered without its owner"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155760/the-youth-was-caught-with-ganja-and-65-liters-of-puducherry-liquor-was-also-recovered-without-its-owner"
published_at: "2023-10-21T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65337cb5a5f87_news-card.jpg"
keywords: []
---

# കഞ്ചാവുമായി യുവാവ് പിടിയിലായി, ഉടമസ്ഥനില്ലാത്ത നിലയിൽ ആറര ലിറ്റർ പുതുച്ചേരി മദ്യവും കണ്ടെടുത്തു

> **Lead Summary:** തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവെൻ്റിവ് ഓഫീസർ അഷ്റഫ് മലപ്പട്ടവും ശ്രീകണ്ടാപുരം റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ കെ.രാജേഷും സംയുക്തമായി നടത്തിയ റെയ്ഡിൽ ചെങ്ങളായിയിൽ വെച്ച് 5ഗ്രാം കഞ്ചാവ് കൈ വശം വെച്ച കുറ്റത്തിന് ആസാം സ്വദേശി അബ്ദുൾ ഹന്ന റഹ്മാൻ എന്നയാൾക്കെതിരെ എൻ ഡി പി എസ് കേസെടുത്തു .

## Article Content

തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവെൻ്റിവ് ഓഫീസർ അഷ്റഫ് മലപ്പട്ടവും ശ്രീകണ്ടാപുരം റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ കെ.രാജേഷും സംയുക്തമായി നടത്തിയ റെയ്ഡിൽ ചെങ്ങളായിയിൽ വെച്ച് 5ഗ്രാം കഞ്ചാവ് കൈ വശം വെച്ച കുറ്റത്തിന് ആസാം സ്വദേശി അബ്ദുൾ ഹന്ന റഹ്മാൻ എന്നയാൾക്കെതിരെ എൻ ഡി പി എസ് കേസെടുത്തു .

കൂടാതെ ശ്രീകണ്ഠാപുരം ബസ് സ്റ്റാൻഡിന് പിറകിൽ ടേക്ക് എ ബ്രേക്ക് എന്ന സ്ഥാപനത്തിന് സമീപം വെച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ സൂക്ഷിച്ച 6.5 ലിറ്റർ പുതുച്ചേരി മദ്യം കണ്ടെത്തി. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത്,കലേഷ് ഡ്രൈവർ അജിത്ത് എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155760/the-youth-was-caught-with-ganja-and-65-liters-of-puducherry-liquor-was-also-recovered-without-its-owner)