---
title: "അപകടത്തിൽ പരിക്കേറ്റ് കിടക്കുകയായിരുന്ന പ്രതിയുടെ ബന്ധുവിനെ പോലീസ് മർദ്ദിച്ചതായി പരാതി"
english_title: "Complaint that the relative of the accused who was injured in the accident was beaten up by the police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155663/complaint-that-the-relative-of-the-accused-who-was-injured-in-the-accident-was-beaten-up-by-the-police"
published_at: "2023-10-21T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653346d81e68b_news-card.jpg"
keywords: []
---

# അപകടത്തിൽ പരിക്കേറ്റ് കിടക്കുകയായിരുന്ന പ്രതിയുടെ ബന്ധുവിനെ പോലീസ് മർദ്ദിച്ചതായി പരാതി

> **Lead Summary:** **പരിയാരം: **സ്ക്കൂട്ടർ തീവെച്ച്നശിപ്പിച്ച പ്രതിയെ പിടികൂടാനെത്തിയ പരിയാരം എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അപകടത്തിൽ പരിക്കേറ്റ് കിടക്കുകയായിരുന്ന ബന്ധുവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. പുതിയങ്ങാടിയിലെ മുഹമ്മദ്അനസിനാണ്മർദ്ദനമേറ്റത്.

## Article Content

**പരിയാരം: **സ്ക്കൂട്ടർ തീവെച്ച്നശിപ്പിച്ച പ്രതിയെ പിടികൂടാനെത്തിയ പരിയാരം എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അപകടത്തിൽ പരിക്കേറ്റ് കിടക്കുകയായിരുന്ന ബന്ധുവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. പുതിയങ്ങാടിയിലെ മുഹമ്മദ്അനസിനാണ്മർദ്ദനമേറ്റത്.

ദേഹമാസകലം ലാത്തികൊണ്ട് അടിയേറ്റ നിലയിൽ അനസ്ചികിൽസയിലാണ്.അപകടത്തിൽ പരിക്കേറ്റതിനാൽ വിശ്രമിക്കാനായി കസിനായ സജാദിന്റെ വീട്ടിൽഎത്തിയതായിരുന്നുഅനസ്.പോലീസിനെ കണ്ട് വീട്ടിൽ നിന്ന് ഇറങ്ങി ഓടിയ സജാദിീനെ പോലീസ് പിന്തുടർന്ന്പിടികൂടിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155663/complaint-that-the-relative-of-the-accused-who-was-injured-in-the-accident-was-beaten-up-by-the-police)