---
title: "ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ച് യുവാക്കള്‍ മുങ്ങി മരിച്ചു"
english_title: "Five youths drowned while trying to save one"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155593/five-youths-drowned-while-trying-to-save-one"
published_at: "2023-10-20T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532a5462b73e_Untitled-2-web.jpg"
keywords: []
---

# ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ച് യുവാക്കള്‍ മുങ്ങി മരിച്ചു

> **Lead Summary:** തൃശൂര്‍ വാല്‍പ്പാറയില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് യുവാക്കള്‍ മരിച്ചു. ഷോളയാര്‍ എസ്‌റ്റേറ്റില്‍ കുളിക്കുമ്പോഴായിരുന്നു അപകടം. കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളായ അജയ്, റാഫേല്‍, ശരത്, വിനീത്, ധനുഷ് എന്നിവരാണ് മരിച്ചത്.

## Article Content

തൃശൂര്‍ വാല്‍പ്പാറയില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് യുവാക്കള്‍ മരിച്ചു. ഷോളയാര്‍ എസ്‌റ്റേറ്റില്‍ കുളിക്കുമ്പോഴായിരുന്നു അപകടം. കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളായ അജയ്, റാഫേല്‍, ശരത്, വിനീത്, ധനുഷ് എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. കോയമ്പത്തൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘമാണ് അപകടത്തില്‍പ്പെട്ടത്. കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മുങ്ങിയപ്പോള്‍ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരും അപകടത്തില്‍പ്പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് യുവാക്കളെ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155593/five-youths-drowned-while-trying-to-save-one)