---
title: "പരിയാരം മോഷണ പരമ്പര: ശക്തമായ  നടപടി ഉണ്ടാകും എന്ന് ഡി ജി പി ഷെയ്ക് ദർവേശ് സഹേബ് ഉറപ്പ് നൽകിയതായി കെ പി സി സി മെമ്പർ അഡ്വ. വി പി അബ്ദുൽ റഷീദ്‌ "
english_title: "Pariyaram Theft Series"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155592/pariyaram-theft-series"
published_at: "2023-10-20T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532a46a8a859_Untitled-2-web.jpg"
keywords: []
---

# പരിയാരം മോഷണ പരമ്പര: ശക്തമായ  നടപടി ഉണ്ടാകും എന്ന് ഡി ജി പി ഷെയ്ക് ദർവേശ് സഹേബ് ഉറപ്പ് നൽകിയതായി കെ പി സി സി മെമ്പർ അഡ്വ. വി പി അബ്ദുൽ റഷീദ്‌ 

> **Lead Summary:** **പരിയാരം: **പരിയാരം മോഷണ പരമ്പരയിൽ ശക്തമായ നടപടി ഉണ്ടാകും എന്ന് ഡി ജി പി ഷെയ്ക്ക് ദർവേശ് സാഹേബ് ഉറപ്പ് നൽകിയതായി കെ പി സി സി മെമ്പർ അഡ്വ വി പി അബ്ദുൽ റഷീദ്‌ അറിയിച്ചു.

## Article Content

**പരിയാരം: **പരിയാരം മോഷണ പരമ്പരയിൽ ശക്തമായ നടപടി ഉണ്ടാകും എന്ന് ഡി ജി പി ഷെയ്ക്ക് ദർവേശ് സാഹേബ് ഉറപ്പ് നൽകിയതായി കെ പി സി സി മെമ്പർ അഡ്വ വി പി അബ്ദുൽ റഷീദ്‌ അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ അദ്ദേഹം നേരിട്ട് പരാതി നൽകിയിരുന്നു. പരാതി സ്വീകരിച്ചു കൊണ്ട് നടത്തിയ കൂടിക്കാഴ്ചയിൽ ആണ് പരിയാരം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട മോഷണ പരമ്പരകളും, പരിയാരം പോലീസിന്റെ അനാസ്ഥയും ഡി ജി പി യുടെ ശ്രദ്ധയിൽ പെടുത്തിയത്.

ഒരു വർഷത്തോളമായി സി ഐ ഇല്ലാതെ സ്റ്റേഷൻ അനാഥമായി കിടക്കുകയാണെന്നും ഉടൻ എസ് എച്ച് ഒ യെ നിയമിക്കണമെന്നും പരാതിയിലൂടെ അബ്ദുൽ റഷീദ് ആവശ്യപ്പെട്ടു. പരാതിയെ തുടർന്നു ഐ ജി യുമായി ഫോണിൽ ബന്ധപ്പെട്ട ഡി ജി പി കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. മോഷണം നടന്ന പരാതികളിൽ സ്പെഷ്യൽ സ്‌ക്വാഡ് അന്വേഷണം തുടങ്ങി എന്നും അന്വേഷണവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഉണ്ടാകുമെന്നും ഡി ജി പി ഉറപ്പ് നൽകി.

ജനങ്ങളുടെ ആശങ്ക പരിഹരിക്കുവാൻ പെട്രോളിംഗ് ഉൾപ്പെടെ പോലീസ് നടപടികൾ ആവശ്യപ്പെട്ടു.പരിയാരം സ്റ്റേഷനിൽ നിലവിൽ ഉള്ള സി ഐ ചുമതല ഏറ്റെടുക്കാത്ത വിഷയം വളരെ പെട്ടെന്ന് പരിഹരിക്കുമെന്നും പരാതി സ്വീകരിച്ചു കൊണ്ട് അദ്ദേഹം ഉറപ്പ് നൽകി എന്ന് കെ പി സി സി മെമ്പർ അഡ്വ വി പി അബ്ദുൽ റഷീദ് അറിയിച്ചു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155592/pariyaram-theft-series)