---
title: "ചെറുകുന്നിലെ നിർധന കുടുംബത്തിന് വീട് വെക്കാൻ സഹായവുമായി കണ്ണപുരം ജനമൈത്രി പോലീസ്"
english_title: "Kannapuram Janmaitri Police helped a needy family in Cherukunn to build a house"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155571/kannapuram-janmaitri-police-helped-a-needy-family-in-cherukunn-to-build-a-house"
published_at: "2023-10-20T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653293ef86770_news-card.jpg"
keywords: []
---

# ചെറുകുന്നിലെ നിർധന കുടുംബത്തിന് വീട് വെക്കാൻ സഹായവുമായി കണ്ണപുരം ജനമൈത്രി പോലീസ്

> **Lead Summary:** **കണ്ണപുരം: **ചെറുകുന്നിലെ നിർധന കുടുംബത്തിന് വീട് വെക്കാൻ സഹായവുമായി കണ്ണപുരം ജനമൈത്രി പോലീസ്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന വീടിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിനു വേണ്ടിയാണ് ജനമൈത്രി പോലീസ് സഹായവുമായി രംഗത്തെത്തിയത്. പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി രൂപീകരിച്ച ജനമൈത്രി സംവിധാനം ഫലപ്രദമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോവുകയാണ് കണ്ണപുരം ജനമൈത്രി പോലീസ്.

## Article Content

**കണ്ണപുരം: **ചെറുകുന്നിലെ നിർധന കുടുംബത്തിന് വീട് വെക്കാൻ സഹായവുമായി കണ്ണപുരം ജനമൈത്രി പോലീസ്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന വീടിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിനു വേണ്ടിയാണ് ജനമൈത്രി പോലീസ് സഹായവുമായി രംഗത്തെത്തിയത്. പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി രൂപീകരിച്ച ജനമൈത്രി സംവിധാനം ഫലപ്രദമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോവുകയാണ് കണ്ണപുരം ജനമൈത്രി പോലീസ്.

ജനമൈത്രി ബീറ്റ് ഓഫീസർ എ രാജേഷിന്റെ നേതൃത്വത്തിലാണ് സേവന പ്രവർത്തനങ്ങൾ നടത്തിവരുന്നത്. കട്ടക്കുളം, ഇരിണാവ് പ്രദേശങ്ങളിലെല്ലാം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വീട് നിർമ്മാണത്തിന് സഹായം നൽകിയിരുന്നു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുകുന്നിൽ നിർമ്മിക്കുന്ന വീട് പൂർത്തിയാക്കാൻ സർക്കാർ ധനസഹായം മതിയാകാതെ വന്നപ്പോഴാണ് പ്രശ്നത്തിൽ ഇടപെട്ടുകൊണ്ട് വീട് നിർമ്മിക്കാൻ ആവശ്യമായ സഹായവുമായി കണ്ണപുരം ജനമൈത്രി പോലീസ് രംഗത്ത് എത്തിയത്.

വീടിന്റെ കോൺക്രീറ്റ് പ്രവർത്തിയാണ് ഇപ്പോൾ നടന്നു വരുന്നത്. സുമനസ്സുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് ജനമൈത്രി പോലീസ് സഹായം എത്തിച്ചത്. കണ്ണപുരം പോലീസ് ഹൗസ് ഓഫീസർ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ വീട് നിർമ്മാണ പ്രവർത്തി വിലയിരുത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155571/kannapuram-janmaitri-police-helped-a-needy-family-in-cherukunn-to-build-a-house)