---
title: "കിണറ്റിൽ വീണ ആട്ടിൻകുട്ടികളെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി"
english_title: "The lambs fell into the well and were rescued by the Taliparum Fire Brigade"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155334/the-lambs-fell-into-the-well-and-were-rescued-by-the-taliparum-fire-brigade"
published_at: "2023-10-20T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65320270811f4_vac.jpg"
keywords: []
---

# കിണറ്റിൽ വീണ ആട്ടിൻകുട്ടികളെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി

> **Lead Summary:** കിണറ്റിൽ വീണ ആട്ടിൻകുട്ടികളെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി. നടുവിൽ താറ്റിയാട് എന്ന സ്ഥലത്തെ കല്ലാൽ കോരൻ എന്നയാളുടെ 40 അടി ആഴവും 20 അടി വെള്ളവുമുള്ള കിണറിൽ വീണ ദീപ സി എന്നയാളുടെ രണ്ട് ആട്ടിൻകുട്ടികളെയാണ് രക്ഷപ്പെടുത്തിയത്.

## Article Content

കിണറ്റിൽ വീണ ആട്ടിൻകുട്ടികളെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി. നടുവിൽ താറ്റിയാട് എന്ന സ്ഥലത്തെ കല്ലാൽ കോരൻ എന്നയാളുടെ 40 അടി ആഴവും 20 അടി വെള്ളവുമുള്ള കിണറിൽ വീണ ദീപ സി എന്നയാളുടെ രണ്ട് ആട്ടിൻകുട്ടികളെയാണ് രക്ഷപ്പെടുത്തിയത്.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റെസ്ക്യു നെറ്റിൽ കിണറിൽ ഇറങ്ങി ആട്ടിൻകുട്ടികളെ നെറ്റിൽ കയറ്റി മറ്റ് സേനാംഗങ്ങൾ നെറ്റ് വലിച്ച് പുറത്തെത്തിച്ച് രക്ഷപ്പെടുത്തി ഉടമയെ ഏൽപ്പിക്കുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടി ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ബാലചന്ദ്രൻ, ജീവനക്കാരായ രാജീവൻ, നിമേഷ്, നന്ദഗോപാൽ ഹോംഗാർഡ് അനൂപ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155334/the-lambs-fell-into-the-well-and-were-rescued-by-the-taliparum-fire-brigade)