---
title: "ചന്ദനമുട്ടികളുമായി രണ്ടുപേർ പിടിയിൽ, ഒരാൾ ഓടി രക്ഷപ്പെട്ടു"
english_title: "sandalwood sticks"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155247/sandalwood-sticks"
published_at: "2023-10-19T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65315b48dad4c_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# ചന്ദനമുട്ടികളുമായി രണ്ടുപേർ പിടിയിൽ, ഒരാൾ ഓടി രക്ഷപ്പെട്ടു

> **Lead Summary:** വീട്ടുപറമ്പിൽ നിന്നും മോഷ്ടിച്ചു മുറിച്ചു കടത്തി വാഹനത്തിൽ കൊണ്ടുപോവുകയായിരുന്നു ചന്ദനമുടികളുമായി രണ്ടുപേർ പിടിയിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശികളായ എ കെ പ്രദീപൻ, കെ.ടി സന്തോഷ് എന്നിവരെയാണ് ഇൻസ്പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിനീഷ്, പ്രദീപൻ, ജവാദ് എന്നിവർ അടങ്ങിയ സംഘം പിടികൂടിയത്.

## Article Content

വീട്ടുപറമ്പിൽ നിന്നും മോഷ്ടിച്ചു മുറിച്ചു കടത്തി വാഹനത്തിൽ കൊണ്ടുപോവുകയായിരുന്നു ചന്ദനമുടികളുമായി രണ്ടുപേർ പിടിയിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശികളായ എ കെ പ്രദീപൻ, കെ.ടി സന്തോഷ് എന്നിവരെയാണ് ഇൻസ്പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിനീഷ്, പ്രദീപൻ, ജവാദ് എന്നിവർ അടങ്ങിയ സംഘം പിടികൂടിയത്.

ഇന്നലെ വൈകുന്നേരത്തോടെ പാളിയത്ത് വളപ്പ് കോ-ഓപ്പറേറ്റീവ് കോളേജിന് സമീപം വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് കെഎൽ 61 ഡി 12 76 നമ്പർ ഓട്ടോ ടാക്സിയിൽ കടത്തുകയായിരുന്നു 30 കിലോ തൂക്കം വരുന്ന ചന്ദനമുട്ടികളുമായി ഇരുവരും പിടിയിലായത്. പ്രതികളെ റിമാൻഡ് ചെയ്തു. ഓടി രക്ഷപ്പെട്ട കുറ്റ്യാട്ടൂരിലെ ദാമോദരനാ(50)യി തിരച്ചിൽ ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155247/sandalwood-sticks)