---
title: "ചമ്പാട്ടെ സിപിഎം പ്രവർത്തകൻ മഠത്തിൽ ചന്ദ്രനെ കൊലപ്പെടുത്തിയ കേസ് ; ബിജെപി പ്രവർത്തകരായ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു"
english_title: "All the accused, who are BJP workers, were acquitted"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155233/all-the-accused-who-are-bjp-workers-were-acquitted"
published_at: "2023-10-19T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653150af9e52e_download_(1).jpg"
keywords: []
---

# ചമ്പാട്ടെ സിപിഎം പ്രവർത്തകൻ മഠത്തിൽ ചന്ദ്രനെ കൊലപ്പെടുത്തിയ കേസ് ; ബിജെപി പ്രവർത്തകരായ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

> **Lead Summary:** **തലശ്ശേരി:**സി.പി.എം. പ്രവർത്തകനെ ബി.ജെ.പി. പ്രവർത്തകർ വീട്ടിൽ അതിക്രമിച്ച് കടന്ന് വെട്ടികൊലപ്പെടുത്തി എന്ന കേസിൽ പ്രതികളായി കണ്ടെത്തിയവരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജെ വിമലാണ് വിധി പ്രസ്താവിച്ചത്.

## Article Content

**തലശ്ശേരി:**സി.പി.എം. പ്രവർത്തകനെ ബി.ജെ.പി. പ്രവർത്തകർ വീട്ടിൽ അതിക്രമിച്ച് കടന്ന് വെട്ടികൊലപ്പെടുത്തി എന്ന കേസിൽ പ്രതികളായി കണ്ടെത്തിയവരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജെ വിമലാണ് വിധി പ്രസ്താവിച്ചത്.

ചമ്പാട് അരയാക്കൂലിലെ മീത്തലെ മഠത്തിൽ ചന്ദ്രനാണ് (44) കൊല്ലപ്പെട്ടത്. പന്ന്യന്നൂർ സ്വദേശികളും ബി.ജെ.പി. പ്രവർത്തകരുമായ ഒടക്കാത്ത് സന്തോഷ് (43), മുണ്ടോൾ വീട്ടിൽ കുട്ടൻ എന്ന അജയൻ (50) നാലു പുരക്കൽ എൻ.പി.ശ്രീജേഷ് (42), വി.സി.സന്തോഷ് (43), കെ.പി. ബിജേഷ്(40), കെ.കെ. സജീവൻ(45), മൊട്ടമ്മൽ എം. ഷാജി(52), പുത്തൻ പുരയിൽ ദിലീപ് കുമാർ (53), പി.പി മന്മദൻ (48) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 2009 മാർച്ച് 12 ന് രാത്രി ഏഴേകാൽ മണിയോടെയാണ് കേസിനാസ്പദമായ സംഭവം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155233/all-the-accused-who-are-bjp-workers-were-acquitted)