---
title: "കഞ്ചാവുമായി രണ്ട് പേർ തളിപ്പറമ്പ് എക്സൈസിന്റെ പിടിയിലായി"
english_title: " Two persons were caught by thaliparum excise with ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155218/two-persons-were-caught-by-thaliparum-excise-with-ganja"
published_at: "2023-10-19T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65314b5447195_news-card.jpg"
keywords: []
---

# കഞ്ചാവുമായി രണ്ട് പേർ തളിപ്പറമ്പ് എക്സൈസിന്റെ പിടിയിലായി

> **Lead Summary:** തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ രാജേന്ദ്രൻ കെ.കെയും പാർട്ടിയും നടത്തിയ റെയ്ഡിൽ തളിപ്പറമ്പ് കുണ്ടപ്പാറ എന്ന സ്ഥലത്ത് വെച്ച് 20 ഗ്രാം കഞ്ചാവുമായി പരിയാരം മുടിക്കാനത്ത് താമസിക്കുന്ന വാണിശ്ശേരി വീട്ടിൽ ചാക്കോ .വി.ജെ എന്നയാളെ പിടികൂടി.

## Article Content

തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ രാജേന്ദ്രൻ കെ.കെയും പാർട്ടിയും നടത്തിയ റെയ്ഡിൽ തളിപ്പറമ്പ് കുണ്ടപ്പാറ എന്ന സ്ഥലത്ത് വെച്ച് 20 ഗ്രാം കഞ്ചാവുമായി പരിയാരം മുടിക്കാനത്ത് താമസിക്കുന്ന വാണിശ്ശേരി വീട്ടിൽ ചാക്കോ .വി.ജെ എന്നയാളെ പിടികൂടി.

പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അബ്ദുൾ ലത്തീഫ് വി, സിവിൽ എക്സൈസ് ഓഫീസർമാരായ ഉല്ലാസ് ജോസ്, സജിൻ എ.വി, ശ്യാം രാജ്.എം.വി, റെനിൽ കൃഷ്ണൻ പി. പി. വനിത സിവിൽ എക്സൈസ് ഓഫീസർ നിത്യ.സി, എക്സൈസ് ഡ്രൈവർ അനിൽ കുമാർ സി.വി എന്നിവരും ഉണ്ടായിരുന്നു.

24 ഗ്രാം കഞ്ചാവുമായി കല്ലുവെട്ടാൻ മലയിൽ വീട്ടിൽ ഷിബിൻ റോയ് എന്നയാളെയും പിടികൂടി. ഇയാൾ തളിപ്പറമ്പിലെ പ്രധാന മയക്കുമരുന്ന് വിൽപ്പനക്കാരൻ ആണെന്ന് എക്സസൈസ് പറഞ്ഞു. തളിപ്പറമ്പ് എക്സൈസ് റെയിഞ്ചിലെ എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ കെ രാജേന്ദ്രന്റെ നേതൃത്വത്തിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ അബ്ദുൾ ലത്തീഫ് വി, സിവിൽ എക്സൈസ് ഓഫീസർമാരായ ഉല്ലാസ് ജോസ്, സജിൻ എ വി, ശ്യാം രാജ് എം വി, റെനിൽ കൃഷ്ണൻ പി പി, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിത്യ സി എന്നിവർ അടങ്ങിയ സംഘമാണ് ഏറെ നേരത്തെ അന്വേഷണത്തിനോടുവിൽ പരിയാരം കുണ്ടപ്പാറയിൽ വെച്ച് പ്രതിയെ പിടികൂടിയത്. ഇയാൾ മുമ്പും സമാന കേസിൽ തളിപ്പറമ്പ് എക്സൈസ് റേഞ്ചിലെ പ്രതിയാണ്.

നാഷണൽ ഹൈവേയുടെ നിർമാണ പ്രവർത്തികളിൽ പിക്കപ്പ് വാനുമായി പോകുന്ന പ്രതി അതിന്റെ ഇടയിൽ തന്നെയാണ് കഞ്ചാവ് വില്പന നടത്തിയിരുന്നത്. ഇയാൾ വില്പനയിക്കായി കൈയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എക്സൈസ് സംഘം കണ്ടെടുത്തത്. പ്രതിയിൽ നിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്നതും പ്രതിയെ കഞ്ചാവ് വില്പനയ്ക്കായി പാക്ക് ചെയ്യാൻ സഹായിക്കുകയും ചെയ്യുന്ന ചാക്കോ എന്നയാളെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ഇയാളിൽ നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നവരെ കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155218/two-persons-were-caught-by-thaliparum-excise-with-ganja)