---
title: "മട്ടന്നൂരിൽ ചെങ്കൽ ലോറി മറിഞ്ഞ് രണ്ട് പേർ മരിച്ചു"
english_title: "Two persons were killed when a brick lorry accident in Mattannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15520/two-persons-were-killed-when-a-brick-lorry-accident-in-mattannur"
published_at: "2021-12-11T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b436083c630_acci.jpg"
keywords: []
---

# മട്ടന്നൂരിൽ ചെങ്കൽ ലോറി മറിഞ്ഞ് രണ്ട് പേർ മരിച്ചു

> **Lead Summary:** മട്ടന്നൂർ:മട്ടന്നൂരില്‍ ഹാപ്പി വെഡ്ഡിംഗിന് മുന്‍വശത്തായി ഇന്ന് പുലര്‍ച്ച 4.30 ഓടെ ഉണ്ടായ അപകടത്തില്‍ ലോറി ഡ്രൈവറും സഹായിയും മരിച്ചു.

## Article Content

മട്ടന്നൂർ:മട്ടന്നൂരില്‍ ഹാപ്പി വെഡ്ഡിംഗിന് മുന്‍വശത്തായി ഇന്ന് പുലര്‍ച്ച 4.30 ഓടെ ഉണ്ടായ അപകടത്തില്‍ ലോറി ഡ്രൈവറും സഹായിയും മരിച്ചു.

ഇരിട്ടി വിളമന സ്വദേശികളായ അനില്‍കുമാര്‍ (38) രവീന്ദ്രന്‍ (57) എന്നിവരാണ് മരണപ്പെട്ടത്. സംഭവ സ്ഥലത്ത് തന്നെ രണ്ട് പേരും മരണപ്പെട്ടു.

ഇരിട്ടിയില്‍ നിന്നും കല്ല് കയറ്റി വടകരയിലേക്ക് പോകുന്ന എയ്ച്ചര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്.

കീഴ്മേല്‍ മറിഞ്ഞ ലോറിയില്‍ നിന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും കൂടിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15520/two-persons-were-killed-when-a-brick-lorry-accident-in-mattannur)