---
title: "മാരക മയക്കുമരുന്നുകൾ കണ്ടെത്തിയ സംഭവം: പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി"
english_title: "Deadly drugs case: Main suspect surrenders in court"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155157/deadly-drugs-case-main-suspect-surrenders-in-court"
published_at: "2023-10-19T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65310d58f3ca6_news-card.jpg"
keywords: []
---

# മാരക മയക്കുമരുന്നുകൾ കണ്ടെത്തിയ സംഭവം: പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി

> **Lead Summary:** കണ്ണൂർ അത്താഴക്കുന്നിൽ കാറിൽ കടത്തുകയായിരുന്ന ഒരു കിലോ ഹാഷിഷ് ഓയിലും എംഡി എം എയും പിടികൂടിയ സംഭവത്തിൽ പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി. കഴിഞ്ഞദിവസം കീഴടങ്ങിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പോലീസ് തെളിവെടുപ്പ് നടത്തി.

## Article Content

കണ്ണൂർ അത്താഴക്കുന്നിൽ കാറിൽ കടത്തുകയായിരുന്ന ഒരു കിലോ ഹാഷിഷ് ഓയിലും എംഡി എം എയും പിടികൂടിയ സംഭവത്തിൽ പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി. കഴിഞ്ഞദിവസം കീഴടങ്ങിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പോലീസ് തെളിവെടുപ്പ് നടത്തി.

കൊല്ലം സ്വദേശിയും കണ്ണൂർ ബർണശ്ശേരിയിലെ താമസക്കാരനും ആയ വിൽഫ്രഡ് ഡേവിഡ് എന്ന ജാക്കിയാണ് കീഴടങ്ങിയത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ നേതൃത്വത്തിൽ ആയിരുന്നു തെളിവെടുപ്പ്. കൊല്ലത്തടക്കം പോലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് പ്രതി കീഴടങ്ങിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155157/deadly-drugs-case-main-suspect-surrenders-in-court)