---
title: "ബസുകളുടെ മത്സരയോട്ടം: അഞ്ചുദിവസത്തിനിടെ ജില്ലയിൽ പൊലിഞ്ഞത് 4 പേരുടെ ജീവൻ"
english_title: "Race of buses"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/155022/race-of-buses"
published_at: "2023-10-19T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530bf347b9e6_news-card.jpg"
keywords: []
---

# ബസുകളുടെ മത്സരയോട്ടം: അഞ്ചുദിവസത്തിനിടെ ജില്ലയിൽ പൊലിഞ്ഞത് 4 പേരുടെ ജീവൻ

> **Lead Summary:** **കണ്ണൂർ: **സ്വകാര്യ ബസുകളുടെ മത്സര ഓട്ടവും അതിവേഗവും കാരണം റോ‍ഡുകളിൽ പൊലിയുന്ന ജീവന്റെ എണ്ണം വർധിക്കുന്നു. മത്സര ഓട്ടവും നിയമലംഘനവും തടയേണ്ട പോലീസും മോട്ടോർ വാഹന വകുപ്പും പലപ്പോഴും രംഗത്തുണ്ടാകുന്നില്ല. ഹെൽമറ്റ് ധരിക്കാത്തതിനും സീറ്റ് ബെൽറ്റിടാത്തതിനും റോഡിൽ നടത്തുന്ന പരിശോധനയുടെ പകുതിപോലും സ്വകാര്യ ബസുകാരുടെ മത്സര ഓട്ടത്തിനെതിരേ ഉണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്.

## Article Content

**കണ്ണൂർ: **സ്വകാര്യ ബസുകളുടെ മത്സര ഓട്ടവും അതിവേഗവും കാരണം റോ‍ഡുകളിൽ പൊലിയുന്ന ജീവന്റെ എണ്ണം വർധിക്കുന്നു. മത്സര ഓട്ടവും നിയമലംഘനവും തടയേണ്ട പോലീസും മോട്ടോർ വാഹന വകുപ്പും പലപ്പോഴും രംഗത്തുണ്ടാകുന്നില്ല. ഹെൽമറ്റ് ധരിക്കാത്തതിനും സീറ്റ് ബെൽറ്റിടാത്തതിനും റോഡിൽ നടത്തുന്ന പരിശോധനയുടെ പകുതിപോലും സ്വകാര്യ ബസുകാരുടെ മത്സര ഓട്ടത്തിനെതിരേ ഉണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്.

ദീർഘദൂര സർവീസുകൾ നടത്തുന്ന ബസുകളുടെ ഡ്രൈവർമാർ പാതിവഴിയിലിറങ്ങി വീട്ടിലേക്ക് പോകുന്ന നേരങ്ങളിൽ ക്ലീനറാണ് പിന്നീട് ബസ്‌സ്റ്റാൻഡ് വരെ ബസ് ഓടിക്കുന്നതെന്നും പരാതിയുണ്ട്. ലഹരിവസ്തുക്കൾ ഉപയോഗിച്ചും വാഹനമോടിക്കുക, ഇയർ ഫോണിൽ പാട്ട് കേട്ട് വാഹനമോടിക്കുക തുടങ്ങിയ നിരവധി പരാതികൾ ഇതിനകം വന്നിട്ടുണ്ട്.

അഞ്ച് ദിവസത്തിനുള്ളിൽ വളപട്ടണത്തും പുതിയതെരുവിലും പാനൂരും ഉണ്ടായ അപകടങ്ങളിൽ നാലുപേർ മരിച്ചത് ബസിടിച്ചാണ്. തിങ്കളാഴ്ച ദന്പതിമാരായ മാധ്യമപ്രവർത്തകർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്‌.

തോട്ടട സിറ്റി റോഡ്‌ കവലയിൽ എതിരേ അമിതവേഗത്തിൽ വന്ന ബസിനെ കണ്ട കാർ വെട്ടിച്ചതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. പള്ളിക്കുന്ന് ഇറക്കത്തിൽ ഒരേദിശയിൽ ഓടുന്ന ബസിനെ മറികടക്കാൻ മൂന്നാമത്തെ ബസും മത്സരിക്കുന്ന കാഴ്ച കണ്ടെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തുടരെ ഹോണടിച്ച് ചെറിയ വാഹനങ്ങളെ ഭയപ്പെടുത്തുന്നതും പതിവാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/155022/race-of-buses)