---
title: "കല്യാശ്ശേരി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ വേഗത്തിലാക്കും"
english_title: "Public works in Kalyassery constituency will be speeded up"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/154974/public-works-in-kalyassery-constituency-will-be-speeded-up"
published_at: "2023-10-19T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530a364be6b7_,.jpg"
keywords: []
---

# കല്യാശ്ശേരി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ വേഗത്തിലാക്കും

> **Lead Summary:** പരിയാരം ഗവ മെഡിക്കൽ കോളേജിലെ പിജി ഹോസ്റ്റൽ, രജിസ്ട്രേഷൻ കൗണ്ടർ, വിശ്രമകേന്ദ്രം, നഴ്സിംഗ് കോളേജിലെ ലൈബ്രറി ലക്ചർ ഹാൾ എന്നീ പ്രവൃത്തികളുടെ വിശദമായ ആർക്കിടെക്ച്ചറൽ ഡ്രോയിംങും, പാര മെഡിക്കൽ ഹോസ്റ്റലിൻ്റെ സ്ട്രക്ചറൽ ഡിസൈൻ ഡ്രോയിങിനും വേഗത്തിൽ പൂർത്തികരിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ എം വിജിൻ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന കല്യാശ്ശേരി മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം തീരുമാനിച്ചു ഫാർമസി കോളേജിലെ മെൻസ് ഹോസ്റ്റൽ, നഴ്സിംഗ് കോളേജ് ഹോസ്റ്റലിലെ കിച്ചൺ, സെമിനാർ ഹാൾ, ഫാർമസി കോളേജ് ക്ലാസ് റൂം നിർമ്മാണവും, വിവിധ അറ്റകുറ്റ പ്രവൃത്തികൾ ഉൾപ്പടെയുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നും യോഗം വിലയിരുത്തി. പ്രസ്തുത പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തികരിക്കുന്നതിന് ആവശ്യമായ ഇടപ്പെടൽ ഉണ്ടാകണമെന്നും എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

## Article Content

പരിയാരം ഗവ മെഡിക്കൽ കോളേജിലെ പിജി ഹോസ്റ്റൽ, രജിസ്ട്രേഷൻ കൗണ്ടർ, വിശ്രമകേന്ദ്രം, നഴ്സിംഗ് കോളേജിലെ ലൈബ്രറി ലക്ചർ ഹാൾ എന്നീ പ്രവൃത്തികളുടെ വിശദമായ ആർക്കിടെക്ച്ചറൽ ഡ്രോയിംങും, പാര മെഡിക്കൽ ഹോസ്റ്റലിൻ്റെ സ്ട്രക്ചറൽ ഡിസൈൻ ഡ്രോയിങിനും വേഗത്തിൽ പൂർത്തികരിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ എം വിജിൻ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന കല്യാശ്ശേരി മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം തീരുമാനിച്ചു ഫാർമസി കോളേജിലെ മെൻസ് ഹോസ്റ്റൽ, നഴ്സിംഗ് കോളേജ് ഹോസ്റ്റലിലെ കിച്ചൺ, സെമിനാർ ഹാൾ, ഫാർമസി കോളേജ് ക്ലാസ് റൂം നിർമ്മാണവും, വിവിധ അറ്റകുറ്റ പ്രവൃത്തികൾ ഉൾപ്പടെയുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നും യോഗം വിലയിരുത്തി. പ്രസ്തുത പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തികരിക്കുന്നതിന് ആവശ്യമായ ഇടപ്പെടൽ ഉണ്ടാകണമെന്നും എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

പരിയാരം ഗവ ആയുർവേദ കോളേജ് ലേഡീസ് ഹോസ്റ്റൽ ഒന്നാം നിലയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതാടൊപ്പം രണ്ടാംനിലയുടെ പ്രവൃത്തി തുടങ്ങാനും തീരുമാനിച്ചു. പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കെട്ടിടം മാർച്ചിൽ പൂർത്തികരിക്കും. കവിൻമുനമ്പ് പാലം, മൂലക്കീൽ കടവ് പാലം എന്നിവയ്ക്ക് വേണ്ടിള്ള സ്ഥലം ഏറ്റെടുക്കൽ നടപടി വേഗത്തിൽ പൂർത്തികരിക്കണമെന്ന് എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പഴയങ്ങാടി പുതിയ പാലത്തിൻ്റെ പൈൽ ക്യാപ്പ് - പൈലിംഗ് പ്രവൃത്തികളും പുരോഗമിക്കുകയാണ്. വെങ്ങര റേയിൽവേ മേൽപാലത്തിൻ്റെ റേയിൽവെയുടെ ഭാഗത്തുള്ള പ്രവൃത്തിക്ക് അനുമതിയായി.

പാറക്കടവ്, താവം കപ്പ് എന്നിവിടങ്ങളിൽ പുതിയപാലം നിർമ്മിക്കാനുള്ള ഇൻവെസ്റ്റികേഷൻ പൂർത്തിയായി. വിശദമായി എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിക്കാനും തീരുമാനിച്ചു. 6 കോടി അനുവദിച്ച പഴയങ്ങാടി റേയിൽവേ അണ്ടർ ബ്രിഡ്ജ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സെൻറ്റേജ് ചാർജ് അടക്കുന്നതിനു വേണ്ടിയുള്ള കത്ത് നൽകി. മറ്റ് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തികരിക്കണമെന്ന് എം എൽ എ പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ബജറ്റിൽ പ്രഖ്യാപിച്ച നാല് ഗ്രാമീണ റോഡുകളുടെ പ്രവൃത്തി തുടങ്ങി. ഇരിണാവ് - സിആർസി റോഡ്, പാറമേൽകടവ് - മുതുകുട- കാവുങ്കൽ എന്നീ റോഡുകളുടെ നിർമ്മാണം ആരംഭിക്കുന്നതിനു മുന്നോടിയായി 26 ന് യോഗം ചേരുന്നതിനും തിരുമാനിച്ചു. പൊന്നുരുക്കിപാറ-കാരകുണ്ട് - മഠംതട്ട റോഡിൻ്റെ കൽവർട്ട്, ഡ്രൈനേജ് പ്രവൃത്തികൾ ആരംഭിച്ചു.

തോട്ടം കടവ് -നരിക്കാംവളളി റോഡിൻ്റെ കോൺഗ്രീറ്റ് പ്രവൃത്തികൾ ആരംഭിച്ചു. അനുമതിയായ ഹൈമാസ്റ്റ് - മിനിമാസ്റ്റ് ലൈറ്റുകൾ വേഗത്തിൽ സ്ഥാപിക്കും. കല്യാശേരി പോളിടെക്നിക്ക്, നെരുവമ്പ്രം കെ എച്ച് ആർ ഡി കോളേജ് നെരുവമ്പ്രം വൊക്കേഷണൻ ഹയർ സെക്കൻ്ററി പാണപുഴ എൽ പി സ്കൂൾ, ചെറുവച്ചേരി ഗവ എൽ പി, പുറച്ചേരി എൽ പി , മെഡിക്കൽ കോളേജ് പബ്ലിക് സ്കൂൾ, പിലാത്തറ പാര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്.

കണ്ടംകുളങ്ങര സെൻട്രൽ യുപി സ്കൂൾ പ്രവൃത്തി ആരംഭിക്കാനും ചെറുതാഴം ഗവ ഹയർ സെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം 20ന് നടത്തുന്നതിനും തീരുമാനിച്ചു കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് നടന്ന യോഗത്തിൽ കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനിയർ ഷിബു കൃഷ്ണരാജ്, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ മാരായ സവിത സി, സാബു വി പി (കെട്ടിടവിഭാഗം), രാം കിഷോർ, പ്രവീൺ കെ (റോഡ്സ്), വിഷ്ണുദാസ് ഇ ( ഇലട്രിക്കൽ), മനോജ് കുമാർ (കെ ആർ എഫ് ബി ), വിനോദ് കെ (ഗവമെഡിക്കൽ കോളേജ്), ടി സുധീഷ്, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ലീല കെ (ദേശീയപാത ), ധന്യ പി ( കെ എസ് ടി പി) തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/154974/public-works-in-kalyassery-constituency-will-be-speeded-up)