---
title: "കഞ്ചാവ് മാഫിയ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കത്തിച്ചു"
english_title: "set fire to a car parked in the backyard"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/154834/set-fire-to-a-car-parked-in-the-backyard"
published_at: "2023-10-18T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fc0bcc4d7c_news-card.jpg"
keywords: []
---

# കഞ്ചാവ് മാഫിയ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കത്തിച്ചു

> **Lead Summary:** **വളപട്ടണം: **കഞ്ചാവ് മാഫിയ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കത്തിച്ചു.അഴീക്കോട് ചക്കരപ്പാറ കോളനിയിലെ അരങ്ങിളിയൻ ഹൗസിൽ അരുൺകുമാറിൻ്റെ കാർ ആണ് കത്തിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.

## Article Content

**വളപട്ടണം: **കഞ്ചാവ് മാഫിയ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കത്തിച്ചു.അഴീക്കോട് ചക്കരപ്പാറ കോളനിയിലെ അരങ്ങിളിയൻ ഹൗസിൽ അരുൺകുമാറിൻ്റെ കാർ ആണ് കത്തിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.

പ്രദേശത്ത് കഞ്ചാവ് വിൽപന നടത്തുന്ന വിവരം പോലീസിന് കൈമാറിയെന്ന വിരോധത്തിൽ അരുൺകുമാറിൻ്റെയും സുഹൃത്തിൻ്റെയും ഉടമസ്ഥതയിലുള്ള കെ. എൽ.13.എ.പി. 7294 നമ്പർ കാർ അഗ്നിക്കിരയാക്കുകയായിരുന്നു. തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഉണരുമ്പോഴെക്കും കാറിൻ്റെ ടയറുകളും മുൻഭാഗവും കത്തിനശിച്ചിരുന്നു. പെട്രോൾ ഒഴിച്ചാണ് കാർ കത്തിച്ചത്.വിവരമറിഞ്ഞ് വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/154834/set-fire-to-a-car-parked-in-the-backyard)