---
title: "ഇന്ത്യാപോസ്റ്റ്‌ പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് ആക്ടിവേഷൻ മേള 19 മുതൽ 21 വരെ"
english_title: "IndiaPost Payment Bank Account Activation Fair from 19th to 21st"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/154829/indiapost-payment-bank-account-activation-fair-from-19th-to-21st"
published_at: "2023-10-18T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fbf2770371_DSC_7464_(1).JPG"
keywords: []
---

# ഇന്ത്യാപോസ്റ്റ്‌ പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് ആക്ടിവേഷൻ മേള 19 മുതൽ 21 വരെ

> **Lead Summary:** **കണ്ണൂർ: **ഒക്ടോബർ 19 മുതൽ 21 വരെ (വ്യാഴം മുതൽ ശനി) തിയതികളിൽ എല്ലാ പോസ്റ്റ്‌ ഓഫീസുകളിലും ഐ.പി.പി.ബി മേള നടത്തുന്നു. ഒരു വർഷത്തിന് മുകളിലായി ഉപയോഗിക്കപ്പെടാതെ പ്രവർത്തന രഹിതമായി കിടക്കുന്ന ഐ.പി.പി.ബി അക്കൗണ്ടുകൾ ആക്ടിവേറ്റ് ചെയ്യുവാൻ അതാതു പോസ്റ്റ്‌ ഓഫീസുകളിൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ് .

## Article Content

**കണ്ണൂർ: **ഒക്ടോബർ 19 മുതൽ 21 വരെ (വ്യാഴം മുതൽ ശനി) തിയതികളിൽ എല്ലാ പോസ്റ്റ്‌ ഓഫീസുകളിലും ഐ.പി.പി.ബി മേള നടത്തുന്നു. ഒരു വർഷത്തിന് മുകളിലായി ഉപയോഗിക്കപ്പെടാതെ പ്രവർത്തന രഹിതമായി കിടക്കുന്ന ഐ.പി.പി.ബി അക്കൗണ്ടുകൾ ആക്ടിവേറ്റ് ചെയ്യുവാൻ അതാതു പോസ്റ്റ്‌ ഓഫീസുകളിൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ് .

അതു പോലെ തന്നെ അക്കൗണ്ടിൽ നോമിനി ചേർക്കാതെ തുറന്നിരിക്കുന്ന ഉപഭോക്താക്കൾക്ക് ഇന്നേ ദിവസം പോസ്റ്റ്‌ ഓഫീസിൽ വന്നു നോമിനിയെ ചേർക്കാവുന്നതാണ്. 10 ലക്ഷം രൂപയുടെ ആക്‌സിഡന്റ് ഇൻഷുറൻസ് പോളിസി 399 വാർഷിക പ്രീമിയം അടച്ചു എടുക്കാനുള്ള സൗകര്യവും ഈ ദിവസങ്ങളിൽ എല്ലാ പോസ്റ്റ്‌ ഓഫീസുകളിലും ലഭ്യമാകുന്നതാണ്.

ഈ ദിവസങ്ങളിൽ ചെറുകിട വ്യാപാരികൾക്ക് ക്യുആർ സ്റ്റിക്കർവിതരണവും ഉണ്ടാകുന്നതാണ്. അതോടൊപ്പം പേർസണൽ ലോൺ, വാഹന ലോൺ, ഹൗസിങ് ലോൺ, ബിസിനസ്‌ ലോൺ അപേക്ഷിക്കുവാൻ താല്പര്യമുള്ളവർ പോസ്റ്റ്‌ ഓഫീസുമായി ബന്ധപെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/154829/indiapost-payment-bank-account-activation-fair-from-19th-to-21st)