---
title: "ഇസ്രായേൽ ഭീകരതക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു"
english_title: " Youth League organized a protest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/154656/youth-league-organized-a-protest"
published_at: "2023-10-18T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652f4ebcc3a67_news-card.jpg"
keywords: []
---

# ഇസ്രായേൽ ഭീകരതക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ:** ഫലസ്തീനിലെ പിഞ്ചു മക്കളെ ഉൾപ്പെടെ അതി ക്രൂരമായി കൊലപെടുത്തുകയും നിഷ്ടൂരമായ അതിക്രമങ്ങൾ അഴിച്ചു വിടുകയും ചെയ്യുന്ന സയണിസ്റ്റ് ഭീകരതക്കെതിരെയും ഫലസ്തീൻ ജനതക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചും മുസ്‌ലിം യൂത്ത് ലീഗ് മന്ന ശാഖ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ:** ഫലസ്തീനിലെ പിഞ്ചു മക്കളെ ഉൾപ്പെടെ അതി ക്രൂരമായി കൊലപെടുത്തുകയും നിഷ്ടൂരമായ അതിക്രമങ്ങൾ അഴിച്ചു വിടുകയും ചെയ്യുന്ന സയണിസ്റ്റ് ഭീകരതക്കെതിരെയും ഫലസ്തീൻ ജനതക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചും മുസ്‌ലിം യൂത്ത് ലീഗ് മന്ന ശാഖ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

മന്നയിൽ നിന്ന് പ്രകടനമായി വലയം വെച്ചു ജങ്ഷനിൽ സംഗമം ശാഖ യൂത്ത് ലീഗ് പ്രസിഡന്റ്‌ സി കെ ഇസ്മായിലിന്റെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് തളിപ്പറമ്പ മണ്ഡലം പ്രസിഡന്റ്‌ ഒ പി ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ ഫൈസൽ ചെറുകുന്നോൻ ഐക്യ ദാർഢ്യ പ്രഭാഷണം നടത്തി. നജീബ് ബാഖവി പെരുമ്പാവൂർ മുഖ്യ പ്രഭാഷണവും ഫലസ്തീനിലെ പീഡിതർക്ക് വേണ്ടിയുള്ള പ്രാർത്ഥനയും നടത്തി.

എൻ എ സ്വാഗതവും, ജുനൈദ് കെ വി നന്ദിയും പറഞ്ഞു. ശാഖ മുസ്‌ലിം ലീഗ് യൂത്ത് ലീഗ് എം എസ് എഫ് ഭാരവാഹികളായ കെ മുസ്തഫ ഹാജി, ഹാരിസ് ഗ്രാൻഡ്, സി മുഹമ്മദ്‌ സിറാജ്,പി മൊയ്‌ദീൻ കുട്ടി, എം അഷ്‌റഫ്‌,മദനി സി കെ, പി സി നൗഷാദ്, അനസ് കാട്ടി, മൻസൂർ ഈസാൻ, മുനീർ ഗസൽ,അർഷാദ് സി പി യു, റമീസ് പുന്നക്കൻ,എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/154656/youth-league-organized-a-protest)