---
title: "പയ്യാമ്പലത്ത് കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു "
english_title: "student died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/154567/student-died"
published_at: "2023-10-17T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e995e3ef41_Untitled-2-web.jpg"
keywords: []
---

# പയ്യാമ്പലത്ത് കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു 

> **Lead Summary:** **കണ്ണൂര്‍: **പയ്യാമ്പലത്ത് കടലില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ചികില്‍സയിലായിരുന്ന വിദ്യാര്‍ത്ഥി മരണപ്പെട്ടു. വാരം സ്വദേശിയും സിഎച്ച്എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ സവാദ് ആണ് മരണപ്പെട്ടത്.

## Article Content

**കണ്ണൂര്‍: **പയ്യാമ്പലത്ത് കടലില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ചികില്‍സയിലായിരുന്ന വിദ്യാര്‍ത്ഥി മരണപ്പെട്ടു. വാരം സ്വദേശിയും സിഎച്ച്എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ സവാദ് ആണ് മരണപ്പെട്ടത്.

വട്ടപ്പൊയിലില്‍ പലചരക്ക് കട നടത്തുന്ന അബ്ദുള്‍ ഖാദറിന്റെ മകനാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച ഫുട്‌ബോള്‍ കളിക്കാന്‍ വന്ന കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ലൈഫ് ഗാര്‍ഡ് രക്ഷിച്ച് കരയ്‌ക്കെത്തിച്ചെങ്കിലും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/154567/student-died)