---
title: "കൂട്ടുപുഴയിൽ നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തുകയായിരുന്ന 250 കിലോയിലധികം വരുന്ന കഞ്ചാവ് സഹിതം മൂന്നുപേർ പിടിയിൽ"
english_title: "Three arrested with over 250 kg of cannabis smuggled in Koottupuzha on National Permit lorry"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15452/three-arrested-with-over-250-kg-of-cannabis-smuggled-in-koottupuzha-on-national-permit-lorry"
published_at: "2021-12-10T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b33eb7138ef_8161d774-e4c6-4f79-93d4-dc12c587db8d.jpg"
keywords: []
---

# കൂട്ടുപുഴയിൽ നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തുകയായിരുന്ന 250 കിലോയിലധികം വരുന്ന കഞ്ചാവ് സഹിതം മൂന്നുപേർ പിടിയിൽ

> **Lead Summary:** **ഇരിട്ടി: **കൂട്ടുപുഴയില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രയില്‍ നിന്നും കൂട്ടുപുഴ വഴി നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തുകയായിരുന്ന 250 കിലോയിലധികം കഞ്ചാവ് പിടികൂടി.എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌കോഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇരിട്ടി മട്ടന്നൂര്‍ സ്വദേശികളായ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.

## Article Content

**ഇരിട്ടി: **കൂട്ടുപുഴയില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രയില്‍ നിന്നും കൂട്ടുപുഴ വഴി നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തുകയായിരുന്ന 250 കിലോയിലധികം കഞ്ചാവ് പിടികൂടി.എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌കോഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇരിട്ടി മട്ടന്നൂര്‍ സ്വദേശികളായ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.

ഇരിട്ടി സ്വദേശി ഷംസീര്‍, മട്ടന്നൂര്‍ സ്വദേശി അബ്ദുള്‍ മജീദ്, കീഴല്ലൂര്‍ സ്വദേശി സാജിര്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

ഹൈദരാബാദില്‍ നിന്നും ഒമ്പത് ബാഗുകളിലായി 99 പാഴ്‌സലായി പിക്കപ്പ് വാനില്‍ ബംഗളൂരുവില്‍ എത്തിച്ച ശേഷം നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കയറ്റി കണ്ണൂരിലേക്ക് കൊണ്ടുവരും വഴിയാണ് എക്‌സൈസ് സംഘം കൂട്ടുപുഴയില്‍ വണ്ടി തടഞ്ഞത്.

വടകരയില്‍ ഉള്ള മറ്റൊരാള്‍ക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്ന് പ്രതികള്‍ പറഞ്ഞു. കേസ് ഇരിട്ടി എക്‌സൈസിന് കൈമാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15452/three-arrested-with-over-250-kg-of-cannabis-smuggled-in-koottupuzha-on-national-permit-lorry)