---
title: "കലക്ഷൻ ഏജന്റ്മാരുടെ വരവ് നിന്നു: റോയൽ ട്രാവൻകൂർ തളിപ്പറമ്പ് ശാഖയിൽ പണം ആവശ്യപ്പെട്ട് നിക്ഷേപകരുടെ ബഹളം"
english_title: "Investors clamor for money at Thaliparam branch of Royal Travancore Farmers Producers Ltd."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/154347/investors-clamor-for-money-at-thaliparam-branch-of-royal-travancore-farmers-producers-ltd"
published_at: "2023-10-17T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e07e20a2e4_news-card.jpg"
keywords: []
---

# കലക്ഷൻ ഏജന്റ്മാരുടെ വരവ് നിന്നു: റോയൽ ട്രാവൻകൂർ തളിപ്പറമ്പ് ശാഖയിൽ പണം ആവശ്യപ്പെട്ട് നിക്ഷേപകരുടെ ബഹളം

> **Lead Summary:** **തളിപ്പറമ്പ്: ** റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ലിമിറ്റഡിന്റെ തളിപ്പറമ്പ് ശാഖയിൽ പണമാവശ്യപ്പെട്ട് നിക്ഷേപകരുടെ ബഹളം. ടൗൺ സ്ക്വയ റിന് സമീപത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് ഇരുപതോളംപേർ തുക ആവശ്യപ്പെട്ട് ബഹളം വച്ചത്.

## Article Content

**തളിപ്പറമ്പ്: ** റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ലിമിറ്റഡിന്റെ തളിപ്പറമ്പ് ശാഖയിൽ പണമാവശ്യപ്പെട്ട് നിക്ഷേപകരുടെ ബഹളം. ടൗൺ സ്ക്വയ റിന് സമീപത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് ഇരുപതോളംപേർ തുക ആവശ്യപ്പെട്ട് ബഹളം വച്ചത്.

തളിപ്പറമ്പ് ശാഖയിലെ ഡെയിലി കലക്ഷൻ ഏജന്റുമാരുടെ വരവ് നിന്നതിനെ തുടർന്ന് സംശയം തോന്നിയ നിക്ഷേപകരാണ് പണം ആവശ്യപ്പെട്ട് എത്തിയത്. ഒരാഴ്ച മുമ്പ് 15 പേർക്ക് 2,10,610 രൂപ തിങ്കളാ ഴ്ച നൽകുമെന്ന് പറഞ്ഞ് നിക്ഷേപകരെ കബളിപ്പിച്ചിരുന്നു.

വൈകിട്ടുവരെ ഓഫീസിൽ കാത്തിരുന്നെങ്കിലും നിക്ഷേപകരെ പറ്റിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി സ്ഥാപന അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് 25-ന് പണം നൽകാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്ന് നിക്ഷേപകർ പിരിഞ്ഞു പോയി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/154347/investors-clamor-for-money-at-thaliparam-branch-of-royal-travancore-farmers-producers-ltd)