---
title: "പലസ്തീൻ പീഡിതജനതക്ക് ഐക്യദാർഢ്യം: കപ്പാലം യൂത്ത് ലീഗ് കമ്മിറ്റി റാലി സംഘടിപ്പിച്ചു"
english_title: "Solidarity for the oppressed people of Palestine"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/154275/solidarity-for-the-oppressed-people-of-palestine"
published_at: "2023-10-16T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d62c520883_news-card-Recovered.jpg"
keywords: []
---

# പലസ്തീൻ പീഡിതജനതക്ക് ഐക്യദാർഢ്യം: കപ്പാലം യൂത്ത് ലീഗ് കമ്മിറ്റി റാലി സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **സയണിസ്റ്റ് അധിനിവേശ ഭീകരതയ്ക്കെതിരെയും പിഞ്ചു കുഞ്ഞുങ്ങളെ കൊന്നുടുക്കുന്ന ഇസ്റഏൽ ഭീകരതയ്ക്കെതിരെയും മുസ്ലിം യൂത്ത് ലീഗ് കപ്പാലം ശാഖ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തീർത്തു. കപ്പാലം ജംഗ്ഷനിൽ നിന്നാരംഭിച്ച ഐക്യദാർഢ്യ റാലി ബസ്റ്റാന്റ് ന്യൂസ് കോർണർ ജംഗ്ഷനിൽ സമാപ്പിച്ചു.

## Article Content

**തളിപ്പറമ്പ: **സയണിസ്റ്റ് അധിനിവേശ ഭീകരതയ്ക്കെതിരെയും പിഞ്ചു കുഞ്ഞുങ്ങളെ കൊന്നുടുക്കുന്ന ഇസ്റഏൽ ഭീകരതയ്ക്കെതിരെയും മുസ്ലിം യൂത്ത് ലീഗ് കപ്പാലം ശാഖ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തീർത്തു. കപ്പാലം ജംഗ്ഷനിൽ നിന്നാരംഭിച്ച ഐക്യദാർഢ്യ റാലി ബസ്റ്റാന്റ് ന്യൂസ് കോർണർ ജംഗ്ഷനിൽ സമാപ്പിച്ചു.

കപ്പാലം ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് നാസർ എ.പി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ ജ്വാല മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് കെ.പി നൗഷാദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ് ജാഫർ ഓലിയൻ , സെക്രട്ടറി ഉസ്മാൻ കൊമ്മച്ചി മുനിസിപ്പൽ ഭാരവാഹികളായ ഷബീർ മുക്കോല , അഷ്റഫ് മുട്ട, ഹനീഫ് മദ്റസ , ശാഖ ഭാരവാഹികളായ നൗഷാദ് പി , റാഫി പി , ഷാഹുൽ കെ പി, ഫാറൂഖ് സി പി തുടങ്ങിയവർ സംബന്ധിച്ചു. ശാഖ ജനറൽ സെക്രട്ടറി മുഹമ്മദ് ഷാഫി കെ സ്വാഗതവും, റാഷിദ് സി പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/154275/solidarity-for-the-oppressed-people-of-palestine)