---
title: "പെട്ടന്ന് നിർത്തിയ ബസ്സിന് പിന്നിൽ ബൈക്ക് ഇടിച്ചു, ഇടിച്ച ബൈക്കിന് പിറകെ മറ്റൊരു ബസ്സിടിച്ചു, ബസ്സുകൾക്കിടയിൽ ഞെരുങ്ങി ദമ്പതികൾക്ക് ദാരുണാന്ത്യം"
english_title: "bus accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/154176/bus-accident"
published_at: "2023-10-16T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d1930dee88_acci.jfif"
keywords: []
---

# പെട്ടന്ന് നിർത്തിയ ബസ്സിന് പിന്നിൽ ബൈക്ക് ഇടിച്ചു, ഇടിച്ച ബൈക്കിന് പിറകെ മറ്റൊരു ബസ്സിടിച്ചു, ബസ്സുകൾക്കിടയിൽ ഞെരുങ്ങി ദമ്പതികൾക്ക് ദാരുണാന്ത്യം

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് മലാപ്പറമ്പിൽ നടന്നവാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കക്കോട് സ്വദേശി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരണപ്പെട്ടത്. സ്‌കൂട്ടര്‍ സ്വകാര്യ ബസുകള്‍ക്കിടയില്‍പ്പെട്ടാണ് ദമ്പതികള്‍ മരിച്ചത്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് മലാപ്പറമ്പിൽ നടന്നവാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കക്കോട് സ്വദേശി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരണപ്പെട്ടത്. സ്‌കൂട്ടര്‍ സ്വകാര്യ ബസുകള്‍ക്കിടയില്‍പ്പെട്ടാണ് ദമ്പതികള്‍ മരിച്ചത്.

ബസിന് പിന്നില്‍ ഇടിച്ച സ്‌കൂട്ടറില്‍ മറ്റൊരു ബസ്സ് വന്നിടിക്കുകയാ യിരുന്നു. മലാപ്പറമ്പിന് സമീപം വെങ്ങേരിയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് തൊട്ടുപിന്നിലുണ്ടായിരുന്ന സ്‌കൂട്ടര്‍ ബസില്‍ ഇടിച്ചത്. ഈ സമയംതൊട്ടുപിന്നാലെ വന്ന ബസ് സ്‌കൂട്ടറില്‍ വന്നിടിച്ചു.

അപകടത്തില്‍ സ്‌കൂട്ടര്‍ തകര്‍ന്നു. ദമ്പതികള്‍ ബാലുശ്ശേരി ഭാഗത്തു നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്നു. ദമ്പതികളെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സ്‌കൂട്ടറിനൊപ്പം ഒരു ബൈക്കും രണ്ടു ബസുകള്‍ക്കിടയില്‍പ്പെട്ടിരുന്നു. എന്നാല്‍ ബൈക്ക് ഓടിച്ചയാള്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/154176/bus-accident)