---
title: "സമരം ചെയ്യുന്ന പി.ജി.വിദ്യാർത്ഥികളെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് അധികൃതർ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയതിനെതിരെ പ്രതിഷേധം"
english_title: "Kannur Govt. Medical College authorities evict protesting PG students from hostel"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15417/kannur-govt-medical-college-authorities-evict-protesting-pg-students-from-hostel"
published_at: "2021-12-10T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b313e32438c_48068680-2c94-4734-b497-b9549fe95a26.jpg"
keywords: []
---

# സമരം ചെയ്യുന്ന പി.ജി.വിദ്യാർത്ഥികളെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് അധികൃതർ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയതിനെതിരെ പ്രതിഷേധം

> **Lead Summary:** **പരിയാരം: **സമരം ചെയ്യുന്ന പി.ജി.വിദ്യാർത്ഥികളെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് അധികൃതർ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി.എമർജൻസി സർവിസുകളെയും കോവിഡ് ചികിത്സയും ബാധിക്കാതെ തികച്ചും സമാധാനപരമായി കഴിഞ്ഞ 9 ദിവസമായി സമരം ചെയ്യുന്ന പി.ജി വിദ്യാർഥികളെയാണ് മനുഷ്യത്വരഹിതമായി രാത്രിക്കു രാത്രി സ്ത്രീകളും ഗർഭിണികളും ഉൾപ്പെടുന്നവരെയാണ് പുറത്താക്കിയതെന്ന് കേരളാ മെഡിക്കൽ പി.ജി. അസോസിയേഷൻ പ്രസിഡൻ്റ് ഡോ.അപർണാ പ്രവീണും സെക്രട്ടറി ഡോ.എസ്.എസ്.ജ്യോതിസും ആരോപിച്ചു.

## Article Content

**പരിയാരം: **സമരം ചെയ്യുന്ന പി.ജി.വിദ്യാർത്ഥികളെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് അധികൃതർ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി.എമർജൻസി സർവിസുകളെയും കോവിഡ് ചികിത്സയും ബാധിക്കാതെ തികച്ചും സമാധാനപരമായി കഴിഞ്ഞ 9 ദിവസമായി സമരം ചെയ്യുന്ന പി.ജി വിദ്യാർഥികളെയാണ് മനുഷ്യത്വരഹിതമായി രാത്രിക്കു രാത്രി സ്ത്രീകളും ഗർഭിണികളും ഉൾപ്പെടുന്നവരെയാണ് പുറത്താക്കിയതെന്ന് കേരളാ മെഡിക്കൽ പി.ജി. അസോസിയേഷൻ പ്രസിഡൻ്റ് ഡോ.അപർണാ പ്രവീണും സെക്രട്ടറി ഡോ.എസ്.എസ്.ജ്യോതിസും ആരോപിച്ചു.

ഹോസ്റ്റലിൽ നിന്നും പുറത്താക്കിയ ഉത്തരവ് പിൻവലിക്കാതെയും , NAJR - മാരെ പോസ്റ്റ് ചെയ്തുകൊണ്ട് ഇന്നലെ രാത്രി (10 :30)ഇറങ്ങിയ സർക്കാർ ഉത്തരവിൽ അവരുടെ പോസ്റ്റിങ്ങ് സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിലും (ജോയ്നിങ് തീയതി സംബന്ധിച്ചു ), നമ്മുടെ അവകാശമായ 4 % ശമ്പള വർദ്ധനവിനെ കുറിച്ച് പരാമര്ശിക്കാതെയും ഉള്ള ആരോഗ്യ മന്ത്രിയുടെ പ്രസ്താവനക്കെതിരേയും കേരള മെഡിക്കൽ പിജി അസ്സോസ്സിയേഷൻ (KMPGA) -അത്യാഹിത വിഭാഗവും , മറ്റെല്ലാ വിഭാഗവും ഉൾപ്പെടെ (കോവിഡ് ചികിത്സ ഒഴികെ ) നിർത്തി വെച്ച് കൊണ്ടുള്ള നടത്തുന്ന സമരത്തെ പിന്തുണച്ചു കൊണ്ട് കേരള മെഡിക്കൽ പിജി അസോസിയേഷൻ കണ്ണൂർ ഘടകവും അണിചേരുന്നതായും ഇരുവരും അറിയിച്ചു..

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15417/kannur-govt-medical-college-authorities-evict-protesting-pg-students-from-hostel)