---
title: "ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ജില്ലാ കമ്മിറ്റി വാർഷികാഘോഷം നടത്തി"
english_title: "The District Committee of Artists Welfare Association for Culture (AVAC) held an annual function."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/154122/the-district-committee-of-artists-welfare-association-for-culture-avac-held-an-annual-function"
published_at: "2023-10-16T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652cf3bdde48a_news-card.jpg"
keywords: []
---

# ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ജില്ലാ കമ്മിറ്റി വാർഷികാഘോഷം നടത്തി

> **Lead Summary:** **കണ്ണൂർ: **ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ( അവാക് ) ജില്ലാ കമ്മിറ്റി വാർഷികാഘോഷം നടത്തി. ഗായകരും നർത്തകരുമായ അനില ഗോവർദ്ധൻ, പി.എൻ. ഷാജി എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ: **ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ( അവാക് ) ജില്ലാ കമ്മിറ്റി വാർഷികാഘോഷം നടത്തി. ഗായകരും നർത്തകരുമായ അനില ഗോവർദ്ധൻ, പി.എൻ. ഷാജി എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ഹരിദാസ് ചെറുകുന്ന് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് , ജനറൽ സെക്രട്ടറി ആർട്ടിസ്റ്റ് ശശികല, വൈസ് പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി ബിന്ദു സജിത് കുമാർ ,പ്രേമലത പനങ്കാവ്, കെ.പി. സൂരജ് എന്നിവർ പ്രസംഗിച്ചു. വാർഷികാഘോഷത്തോടനുബന്ധിച്ച് കരോക്കേ സിനിമാഗാന മത്സരവും തിരുവാതിരക്കളി മത്സരവും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/154122/the-district-committee-of-artists-welfare-association-for-culture-avac-held-an-annual-function)