---
title: "പ്രധാന ആവശ്യങ്ങളിൽ ഒന്ന് അംഗീകരിച്ചിട്ടും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പിജി ഡോക്ടർമാർ"
english_title: "PG doctors say they have agreed to one of the main demands but will not back down from the strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15386/pg-doctors-say-they-have-agreed-to-one-of-the-main-demands-but-will-not-back-down-from-the-strike"
published_at: "2021-12-10T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b2ece321f7f_news card.jpg"
keywords: []
---

# പ്രധാന ആവശ്യങ്ങളിൽ ഒന്ന് അംഗീകരിച്ചിട്ടും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പിജി ഡോക്ടർമാർ

> **Lead Summary:** **തിരുവനന്തപുരം; **പ്രധാന ആവശ്യങ്ങളിലൊന്ന് അം​ഗീകരിച്ചിട്ടും സമരത്തിൽ ഉറച്ച് പിജി ഡോക്ടർമാർ. മെഡിക്കൽ കോളജുകളിലേക്ക് നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരെ നിയമിക്കണം എന്നായിരുന്നു സമരത്തിലെ പ്ര‌ധാന ആവശ്യം.

## Article Content

**തിരുവനന്തപുരം; **പ്രധാന ആവശ്യങ്ങളിലൊന്ന് അം​ഗീകരിച്ചിട്ടും സമരത്തിൽ ഉറച്ച് പിജി ഡോക്ടർമാർ. മെഡിക്കൽ കോളജുകളിലേക്ക് നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരെ നിയമിക്കണം എന്നായിരുന്നു സമരത്തിലെ പ്ര‌ധാന ആവശ്യം.

ഇത് സർക്കാർ അം​ഗീകരിച്ചെങ്കിലും ഇന്നത്തെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്. 

ആരോ​ഗ്യമന്ത്രി ചർച്ചയ്ക്ക് തയാറാകണമെന്നാണ് സമരക്കാരുടെ ആവശ്യം. ചർച്ചയ്ക്ക് തയാറായില്ലെങ്കിൽ അടിയന്തിര സേവനവും നിർത്തും. ജൂനിയർ റെസിഡന്റുമാരെ നിയമനത്തിൽ വ്യക്തതയില്ലെന്നും പിജി ഡോക്ടർമാർ പറഞ്ഞു.

മെഡിക്കൽ കോളേജുകളിലേക്ക് നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരെ നിയമിച്ചത്. 45,000 രൂപ പ്രതിമാസ ശമ്പളത്തോടെ 373 പേർക്കാണ് നിയമനം ലഭിച്ചത്. പി.ജി ഡോക്ടർമാരുടെ സമരത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരുടെ നിയമനം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15386/pg-doctors-say-they-have-agreed-to-one-of-the-main-demands-but-will-not-back-down-from-the-strike)