---
title: "ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി"
english_title: "cherukunnu annapoornneshwary temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/153737/cherukunnu-annapoornneshwary-temple"
published_at: "2023-10-15T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652b68d45c21a_Untitled-2-web.jpg"
keywords: []
---

# ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി

> **Lead Summary:** **ചെറുകുന്ന്: **അന്നപൂർണേശ്വരി ക്ഷേത്ര നവരാത്രി ആഘോഷം 15 മുതൽ 24 വരെ നടക്കുമെന്ന് വരെ സേവാ സമിതി ഭാരവാഹികൾ അറിയിച്ചു. 15 ന് രാവിലെ 6 മണി മുതൽ വൈകീട്ട് 6 വരെ അഖണ്ഡ സംഗീത യജ്ഞം. അവതരണം. സി.കെ. പണിക്കർ ഭാഗവതർ ട്രസ്റ്റ്. ചെറുകുന്ന്. രാത്രി. അത്താഴ പൂജയ്ക്ക് ശേഷം തിരുവാതിരക്കളി.

## Article Content

**ചെറുകുന്ന്: **അന്നപൂർണേശ്വരി ക്ഷേത്ര നവരാത്രി ആഘോഷം 15 മുതൽ 24 വരെ നടക്കുമെന്ന് വരെ സേവാ സമിതി ഭാരവാഹികൾ അറിയിച്ചു. 15 ന് രാവിലെ 6 മണി മുതൽ വൈകീട്ട് 6 വരെ അഖണ്ഡ സംഗീത യജ്ഞം. അവതരണം. സി.കെ. പണിക്കർ ഭാഗവതർ ട്രസ്റ്റ്. ചെറുകുന്ന്. രാത്രി. അത്താഴ പൂജയ്ക്ക് ശേഷം തിരുവാതിരക്കളി.

തുടർന്ന് നൃത്ത നൃത്ത്യങ്ങൾ. 16 ന് രാവിലെ 8 മണി ഡോ.ശോഭന സ്വാമിനാഥൻ ചെന്നൈ അവതരിപ്പിക്കുന്ന വീണക്കച്ചേരി. 10 ന് ഭക്തി ഗാനസുധ. വൈകീട്ട് ആദ്ധ്യാത്മിക പ്രഭാഷണം. രാത്രി നൃത്ത നൃത്ത്യങ്ങൾ. 17 ന് രാവിലെ 10 മുതൽ വൈകീട്ട് 4 വരെ സംഗീതാർച്ചന. വൈകീട്ട് ആദ്ധ്യാത്മിക പ്രഭാഷണം. രാത്രി മ്യൂസിക്കൽ പ്രോഗ്രാം ആന്റ് ഡാൻസ്. 18 ന് രാവിലെ 7ന് സൗന്ദര്യ ലഹരി നാരായണീയ പാരായണം. 11 ന് സംഗീത കച്ചേരി, വൈകീട്ട് ആദ്ധ്യാത്മിക പ്രഭാഷണം. രാത്രി നൃത്ത നൃത്ത്യങ്ങൾ. 19 ന് രാവിലെ 10 ന് സംഗീത കച്ചേരി.

വൈകീട്ട് ആദ്ധ്യാത്മിക പ്രഭാഷണം. രാതി കർണാടക സംഗീത കച്ചേരി. 20 ന് രാവിലെ 10 ന് മലയാള സംഗീതം. അവതരണം : ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ. വൈകീട്ട് ആദ്ധ്യാത്മിക പ്രഭാഷണം. രാത്രി തിരുവാതിരക്കളി, നൃത്ത നൃത്ത്യങ്ങൾ. 21 ന് രാവിലെ 10 ന് ഭക്തി ഗാനസുധ, വൈകീട്ട് ആദ്ധ്യാത്മിക പ്രഭാഷണം. രാത്രി നാടകം ആയഞ്ചേരി വല്യശ്മാൻ. 22 ന് രാവിലെ 9 ന് സംഗീത സദസ്സ്. തുടർന്ന് ഭക്തി ഗാനസുധ, തിരുവാതിരക്കളി. വൈകീട്ട് ആദ്ധ്യാത്മിക പ്രഭാഷണം. രാത്രി നൃത്ത നൃത്ത്യങ്ങൾ.

23 ന് രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെ അഖണ്ഡനാമ യജ്ഞം. വൈകീട്ട് ആദ്ധ്യാത്മിക പ്രഭാഷണം. രാത്രി നൃത്ത നൃത്ത്യങ്ങൾ. 24 ന് രാവിലെ 10 ന് അക്ഷരശ്ലോക സദസ്സ് , വൈകീട്ട് ആദ്ധ്യാത്മിക പ്രഭാഷണം , രാതി കഥകളി, കഥ. ദുര്യോധന വധം. അവതരണം : പറശ്ശിനി മടപ്പുര മുത്തപ്പൻ കഥകളിയോഗം..എല്ലാ ദിവസവും രാവിലെ കുട്ടികളുടെ ഭജനയും ദീപാരാധനയ്ക്ക് ശേഷം മട്ടന്നൂർ പഞ്ചവാദ്യ സംഘത്തിന്റെ തായമ്പകയും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/153737/cherukunnu-annapoornneshwary-temple)