---
title: "സ്വര്‍ണവിലയില്‍ ഇന്ന് റെക്കോര്‍ഡ് വര്‍ധന"
english_title: "Record rise in gold prices today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/153536/record-rise-in-gold-prices-today"
published_at: "2023-10-14T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a43a821918_gold.jfif"
keywords: []
---

# സ്വര്‍ണവിലയില്‍ ഇന്ന് റെക്കോര്‍ഡ് വര്‍ധന

> **Lead Summary:** സ്വര്‍ണവിലയില്‍ ഇന്ന് രേഖപ്പെടുത്തിയത് റെക്കോര്‍ഡ് വര്‍ധന. ഒറ്റ ദിവസം 1120 രൂപയാണ് ഒരു പവന്റെ വിലയില്‍ വര്‍ധിച്ചത്. ഒരു ദിവസം ഒറ്റത്തവണയുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന വര്‍ധനവാണ് ഇന്നത്തേത്. ഇതോടെ പവന് 44320 രൂപയിലാണ് ഇന്ന് സ്വര്‍ണം വിപണനം ചെയ്യുന്നത്.

## Article Content

സ്വര്‍ണവിലയില്‍ ഇന്ന് രേഖപ്പെടുത്തിയത് റെക്കോര്‍ഡ് വര്‍ധന. ഒറ്റ ദിവസം 1120 രൂപയാണ് ഒരു പവന്റെ വിലയില്‍ വര്‍ധിച്ചത്. ഒരു ദിവസം ഒറ്റത്തവണയുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന വര്‍ധനവാണ് ഇന്നത്തേത്. ഇതോടെ പവന് 44320 രൂപയിലാണ് ഇന്ന് സ്വര്‍ണം വിപണനം ചെയ്യുന്നത്.

ഗ്രാമിന് 5540 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 140 രൂപയാണ് ഇന്ന് വര്‍ധിച്ചത്.നേരത്തെ ഒരു ദിവസം 150 രൂപ വര്‍ധിച്ചിട്ടുണ്ടെങ്കിലും അത് രണ്ട് തവണയായാണ് വര്‍ധിച്ചത്. എന്നാല്‍ ഇന്ന് രാവിലെ സ്വര്‍ണ വില ഗ്രാമിന് 140 രൂപ വര്‍ധിച്ചത് ഒറ്റത്തവണയായതിനാലാണ് റെക്കോര്‍ഡ് വര്‍ധനവായി കണക്കാക്കുന്നതെന്ന് ജ്വല്ലറി ഉടമകള്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/153536/record-rise-in-gold-prices-today)