---
title: "കണ്ണപുരം റോട്ടറി ക്ലബ് നേതൃത്വത്തിൽ അന്തർ ദേശീയ ബാലികാ ദിനാചരണം സംഘടിപ്പിച്ചു"
english_title: "International Day of the Girl Child"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/153524/international-day-of-the-girl-child"
published_at: "2023-10-14T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a3d886917b_news-card.jpg"
keywords: []
---

# കണ്ണപുരം റോട്ടറി ക്ലബ് നേതൃത്വത്തിൽ അന്തർ ദേശീയ ബാലികാ ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** കണ്ണപുരം റോട്ടറി ക്ലബ് നേതൃത്വത്തിൽ അന്തർ ദേശീയ ബാലികാ ദിനാചരണം സംഘടിപ്പിച്ചു. ചെറുകുന്ന് ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ദിനാചരണം. റോട്ടറി ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോ-ഓഡിനേറ്റർ സുരേഷ്. എൻ ഷേണായ് ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണപുരം റോട്ടറി ക്ലബ് നേതൃത്വത്തിൽ അന്തർ ദേശീയ ബാലികാ ദിനാചരണം സംഘടിപ്പിച്ചു. ചെറുകുന്ന് ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ദിനാചരണം. റോട്ടറി ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോ-ഓഡിനേറ്റർ സുരേഷ്. എൻ ഷേണായ് ഉദ്ഘാടനം ചെയ്തു.

മാടായി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജൈനിമോൾ കെ.വി. മുഖ്യാത്ഥിയായി സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം ഇന്നത്തെ പെൺകുട്ടികളിൽ എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു. ചടങ്ങിൽ കണ്ണപുരം റോട്ടറി പ്രസിഡന്റ് എ.സി രാജൻ അധ്യക്ഷത വഹിച്ചു.നികേഷ് കാക്കാമണി, സ്കൂൾ ഹെഡ്മിസ്ട്രസ് എം വി റീന, പ്രിൻസിപ്പാൾ എ.പി റജ്ന,ശ്രീജിത്ത് ശിവൻ, ചാത്തുക്കുട്ടി നമ്പ്യാർ, പി.പി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/153524/international-day-of-the-girl-child)