---
title: "കടയടപ്പ് സമരത്തിൽ നിന്നും റേഷൻ വ്യാപാരികൾ പിൻമാറി "
english_title: "The ration shopkeepers withdrew from the strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/153460/the-ration-shopkeepers-withdrew-from-the-strike"
published_at: "2023-10-14T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a154ab18f2_Untitled-2-web.jpg"
keywords: []
---

# കടയടപ്പ് സമരത്തിൽ നിന്നും റേഷൻ വ്യാപാരികൾ പിൻമാറി 

> **Lead Summary:** ഒരു വിഭാഗം റേഷൻ വ്യാപാരികൾ ഒക്ടോബർ 16 ന് നടത്താനിരുന്ന കടയടപ്പ് സമരത്തിൽ നിന്നും പിൻമാറി. റേഷൻ വ്യാപാരി സംഘടനകളുമായി മന്ത്രിയുടെ ചേമ്പറിൽ നടത്തിയ ചർച്ചയിലാണ് കടയടപ്പ് സമരത്തിൽ നിന്നും പിൻമാറാനുള്ള സന്നദ്ധത റേഷൻ കോഓഡിനേഷൻ കമ്മിറ്റി അറിയിച്ചത്.

## Article Content

ഒരു വിഭാഗം റേഷൻ വ്യാപാരികൾ ഒക്ടോബർ 16 ന് നടത്താനിരുന്ന കടയടപ്പ് സമരത്തിൽ നിന്നും പിൻമാറി. റേഷൻ വ്യാപാരി സംഘടനകളുമായി മന്ത്രിയുടെ ചേമ്പറിൽ നടത്തിയ ചർച്ചയിലാണ് കടയടപ്പ് സമരത്തിൽ നിന്നും പിൻമാറാനുള്ള സന്നദ്ധത റേഷൻ കോഓഡിനേഷൻ കമ്മിറ്റി അറിയിച്ചത്.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലുമായുള്ള ചർച്ചയിൽ റേഷൻ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചചെയ്യുകയും ജൂണിൽ റേഷൻ വ്യാപാരമേഘലയിലെ വിവിധ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഉരിത്തിരിഞ്ഞ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.

യോഗത്തിൽ സിവിൽ സപ്ലൈസ് കമ്മീഷണർ ഡി. സജിത് ബാബു, സമര സമിതിയെ പ്രതിനിധീകരിച്ച് ജോണി നെല്ലൂർ, കൃഷ്ണപ്രസാദ്, മുഹമ്മദാലി, കാരേറ്റ് സുരേഷ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/153460/the-ration-shopkeepers-withdrew-from-the-strike)