---
title: "മകന്റെ അടിയേറ്റ് അമ്മ മരിച്ചു"
english_title: "The mother died after being hit by her son"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/153457/the-mother-died-after-being-hit-by-her-son"
published_at: "2023-10-14T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a142553411_Untitled-2-web.jpg"
keywords: []
---

# മകന്റെ അടിയേറ്റ് അമ്മ മരിച്ചു

> **Lead Summary:** **കാസർക്കോട്: **മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. നിലേശ്വരം കണിച്ചിറയിലെ രു​ഗ്മിണി ആണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകൻ സുജിത്തിനെ കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ സുജിത് മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണെന്നു കണ്ടെത്തി. പിന്നാലെ സുജിത്തിനെ കുതിരവട്ടം മാനസിക ആരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

## Article Content

**കാസർക്കോട്: **മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. നിലേശ്വരം കണിച്ചിറയിലെ രു​ഗ്മിണി ആണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകൻ സുജിത്തിനെ കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ സുജിത് മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണെന്നു കണ്ടെത്തി. പിന്നാലെ സുജിത്തിനെ കുതിരവട്ടം മാനസിക ആരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

സുജിത് അമിതമായി ഫോൺ ഉപയോ​ഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. പിന്നാലെയാണ് ആക്രമണം. വ്യാഴാഴ്ചയാണ് രു​ഗ്മണിയെ സുജിത് ആക്രമിച്ചത്. അടിയേറ്റ് രു​ഗ്മിണിക്കു ​ഗുരുതരമായി പരിക്കേറ്റു. 

പരിയാരം മെഡിക്കൽ കോ​ളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു രു​ഗ്മിണി. ഇന്നാണ് മരണം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/153457/the-mother-died-after-being-hit-by-her-son)