---
title: "ഓപ്പറേഷൻ അജയ്: ആദ്യ ഫ്ലൈറ്റിൽ കണ്ണൂർ സ്വദേശി ഉൾപ്പെടെ 7 മലയാളികൾ"
english_title: "Operation Ajay: 7 Malayalees including a native of Kannur in the first flight"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/153351/operation-ajay-7-malayalees-including-a-native-of-kannur-in-the-first-flight"
published_at: "2023-10-13T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65295041014bb_Untitled-2-web.jpg"
keywords: []
---

# ഓപ്പറേഷൻ അജയ്: ആദ്യ ഫ്ലൈറ്റിൽ കണ്ണൂർ സ്വദേശി ഉൾപ്പെടെ 7 മലയാളികൾ

> **Lead Summary:** **ന്യൂഡൽഹി :** ഓപ്പറേഷൻ അജയ് ഭാഗമായി ഇസ്രയേലിൽ നിന്നെത്തിയ ആദ്യ ഫ്ലൈറ്റിൽ ഏഴ് മലയാളികൾ. കണ്ണൂർ ഏച്ചൂർ സ്വദേശി അച്ചുത് എം സി (പി എച്ച് ഡി വിദ്യാർത്ഥി), കൊല്ലം കിഴക്കും ഭാഗം സ്വദേശി ഗോപിക ഷിബു (ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി), മലപ്പുറം മേലാറ്റൂർ സ്വദേശി ശിശിര മാമ്പറം കുന്നത്ത് (പി എച്ച് ഡി വിദ്യാർത്ഥി), തിരുവനന്തപുരം സ്വദേശി ദിവ്യ റാം (പോസ്റ്റ് ഡോക്ടറേറ്റ് വിദ്യാർത്ഥിനി), പാലക്കാട് സ്വദേശി നിള നന്ദ (പോസ്റ്റ് ഡോക്ടറേറ്റ് വിദ്യാർത്ഥിനി), മലപ്പുറം ചങ്ങാരംകുളം സ്വദേശി രാധികേഷ് രവീന്ദ്രൻ നായർ, ഭാര്യ രസിത ടി പി (ഇരുവരും പോസ്റ്റ് ഡോക്ടറൽ വിദ്യാർത്ഥികൾ) എന്നിവരാണ് എത്തിയത്.

## Article Content

**ന്യൂഡൽഹി :** ഓപ്പറേഷൻ അജയ് ഭാഗമായി ഇസ്രയേലിൽ നിന്നെത്തിയ ആദ്യ ഫ്ലൈറ്റിൽ ഏഴ് മലയാളികൾ. കണ്ണൂർ ഏച്ചൂർ സ്വദേശി അച്ചുത് എം സി (പി എച്ച് ഡി വിദ്യാർത്ഥി), കൊല്ലം കിഴക്കും ഭാഗം സ്വദേശി ഗോപിക ഷിബു (ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി), മലപ്പുറം മേലാറ്റൂർ സ്വദേശി ശിശിര മാമ്പറം കുന്നത്ത് (പി എച്ച് ഡി വിദ്യാർത്ഥി), തിരുവനന്തപുരം സ്വദേശി ദിവ്യ റാം (പോസ്റ്റ് ഡോക്ടറേറ്റ് വിദ്യാർത്ഥിനി), പാലക്കാട് സ്വദേശി നിള നന്ദ (പോസ്റ്റ് ഡോക്ടറേറ്റ് വിദ്യാർത്ഥിനി), മലപ്പുറം ചങ്ങാരംകുളം സ്വദേശി രാധികേഷ് രവീന്ദ്രൻ നായർ, ഭാര്യ രസിത ടി പി (ഇരുവരും പോസ്റ്റ് ഡോക്ടറൽ വിദ്യാർത്ഥികൾ) എന്നിവരാണ് എത്തിയത്.

ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടപ്പാക്കുന്ന ദൗത്യമാണ് ഓപ്പറേഷൻ അജയ്. ഡൽഹി വിമാനത്താവളത്തിൽ 212 പേരുമായി ഇന്ന് രാവിലെയാണ് വിമാനം ഇസ്രയേലിൽ നിന്നും എത്തിയത്. 18000 ഇന്ത്യക്കാരാണ് ഇസ്രയേലിലുള്ളത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/153351/operation-ajay-7-malayalees-including-a-native-of-kannur-in-the-first-flight)