---
title: "മലിനജലം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുക്കിവിട്ട സംഭവം: ലോറി ഉടമ പുളിമ്പറമ്പ് സ്വദേശിക്ക് അരലക്ഷം രൂപ പിഴ"
english_title: "The incident of sewage flowing into the residential area"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/153350/the-incident-of-sewage-flowing-into-the-residential-area"
published_at: "2023-10-13T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65294f0a82fa6_news-card.jpg"
keywords: []
---

# മലിനജലം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുക്കിവിട്ട സംഭവം: ലോറി ഉടമ പുളിമ്പറമ്പ് സ്വദേശിക്ക് അരലക്ഷം രൂപ പിഴ

> **Lead Summary:** **പരിയാരം: **മലിന ജലം രാത്രിയിൽ ജനവാസ കേന്ദ്രത്തിലേക്ക് ഒഴുക്കി വിട്ട ലോറി ഉടമക്ക് അരലക്ഷം രൂപ പിഴയിട്ട് പരിയാരം ഗ്രാമ പഞ്ചായത്ത്.ലോറി ഉടമ പുളിമ്പറമ്പ് സ്വദേശി അഞ്ചക്കാരൻ്റകത്ത് ജബാറിൽ നിന്നാണ് പിഴയീടാക്കിയത്. നിരവധി കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന സ്ഥലത്തിനോട് ചേർന്നുള്ള പറമ്പിലേക്ക് ഐസ്ക്രീം പ്ലാൻ്റിലെ അടക്കമുള്ള മലിന ജലം ഒഴുക്കുകയായിരുന്ന ടാങ്കർ ലോറി നാട്ടുകാർ കൈയ്യോടെ പിടിച്ചിരുന്നു.

## Article Content

**പരിയാരം: **മലിന ജലം രാത്രിയിൽ ജനവാസ കേന്ദ്രത്തിലേക്ക് ഒഴുക്കി വിട്ട ലോറി ഉടമക്ക് അരലക്ഷം രൂപ പിഴയിട്ട് പരിയാരം ഗ്രാമ പഞ്ചായത്ത്.ലോറി ഉടമ പുളിമ്പറമ്പ് സ്വദേശി അഞ്ചക്കാരൻ്റകത്ത് ജബാറിൽ നിന്നാണ് പിഴയീടാക്കിയത്. നിരവധി കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന സ്ഥലത്തിനോട് ചേർന്നുള്ള പറമ്പിലേക്ക് ഐസ്ക്രീം പ്ലാൻ്റിലെ അടക്കമുള്ള മലിന ജലം ഒഴുക്കുകയായിരുന്ന ടാങ്കർ ലോറി നാട്ടുകാർ കൈയ്യോടെ പിടിച്ചിരുന്നു.

മലിനജലം ടാങ്കർ ലോറിയിലാക്കി ദേശീയ പാതയിൽ നോർത്ത് കുപ്പത്തിനും കപ്പണത്തട്ടിനും ഇടയിലുള്ള കൊക്കയിലേക്കും സമീപത്തെ പറമ്പിലേക്കും ഒഴുക്കി വിടുമ്പോഴാണ് ഇവർ പിടിയിലായത്. രണ്ട് ദിവസം മുൻപ് രാത്രിയായിരുന്നു സംഭവം.റോഡിന് സമീപം വാഹനം നിർത്തി മലിനജലം ഒഴുക്കി വിടുന്നത് സമീപത്തുണ്ടായവരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.ലോറി ഡ്രൈവറേയും ക്ലീനറേയും ഇവർ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടി ലഭിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഐസ്ക്രീം പ്ലാന്റിലെ ഉൾപ്പെടെയുള്ള മലിന ജലമാണെന്ന് ബോധ്യമായത്.

തുടർന്ന് പരിയാരം പോലീസിൽ വിവരം അറിയിക്കുകയും പോലീസ് എത്തി വാഹനം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.തുടർന്ന് പോലീസും പഞ്ചായത്ത് അധികൃതരും ലോറി ഉടമസ്ഥനെ വിളിച്ച് വരുത്തുകയും അര ലക്ഷം രൂപ പിഴയീടാക്കുകയുമായിരുന്നു. പരിയാരം ഗ്രാമ പഞ്ചായത്ത് പരിധിയിൽ മാലിന്യം തള്ളുന്നത് തടയാൻ വാർഡ് മെമ്പർമാരുടെ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും, മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇപ്പോൾ മാലിന്യം തള്ളുന്നത് തടഞ്ഞവർക്ക് തക്കതായ പാരിദോഷികം നൽകുമെന്നും പരിയാരം പഞ്ചായത്ത് പ്രസിഡൻ്റ് ടി. ഷീബ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/153350/the-incident-of-sewage-flowing-into-the-residential-area)