---
title: "ഇസ്രായേൽ ഭീകരതക്കെതിരെ ഇന്ത്യ ഫലസ്തീനികൾക്കൊപ്പം നിൽക്കണം; വെൽഫെയർ പാർട്ടി"
english_title: "Welfare Party"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/153347/welfare-party"
published_at: "2023-10-13T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65294d82ae5c2_news-card.jpg"
keywords: []
---

# ഇസ്രായേൽ ഭീകരതക്കെതിരെ ഇന്ത്യ ഫലസ്തീനികൾക്കൊപ്പം നിൽക്കണം; വെൽഫെയർ പാർട്ടി

> **Lead Summary:** **തളിപ്പറമ്പ് : **ചരിത്രത്തിൽ തുല്യതയില്ലാത്ത ഭീകര ആക്രമണങ്ങളാണ് ഇസ്രായേൽ ഫലസ്തീനികൾക്ക് നേരെ നടത്തിക്കൊണ്ടിരുന്നത് . ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന് ലോക യുദ്ധ നിയമങ്ങളിൽ രേഖപ്പെടുത്തപ്പെട്ട രാസായുധങ്ങൾ പോലും വംശഹത്യ ലക്ഷ്യം വെച്ച് ഫലസ്തീനികൾക്ക് നേരെ നിരന്തരം പ്രയോഗിക്കുന്നു.

## Article Content

**തളിപ്പറമ്പ് : **ചരിത്രത്തിൽ തുല്യതയില്ലാത്ത ഭീകര ആക്രമണങ്ങളാണ് ഇസ്രായേൽ ഫലസ്തീനികൾക്ക് നേരെ നടത്തിക്കൊണ്ടിരുന്നത് . ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന് ലോക യുദ്ധ നിയമങ്ങളിൽ രേഖപ്പെടുത്തപ്പെട്ട രാസായുധങ്ങൾ പോലും വംശഹത്യ ലക്ഷ്യം വെച്ച് ഫലസ്തീനികൾക്ക് നേരെ നിരന്തരം പ്രയോഗിക്കുന്നു.

കുഞ്ഞുങ്ങളും സ്ത്രീകളുമടങ്ങുന്ന സാധാരണക്കാരെ കൊന്നു തള്ളുന്ന കാഴ്ച ഹൃദയ ഭേദകമാണ് എന്നിട്ടും വേട്ടക്കാരായ ഇസ്രായേലിനൊപ്പം നിലകൊള്ളുന്ന പ്രധാനമന്ത്രിയുടെ നിലപാട് ഇക്കാലമെത്രയും ഫലസ്തീൻ വിഷയത്തിൽ ഇന്ത്യ കൈക്കൊണ്ട നിലപാടിനെതിരാണ് ഫലസ്തീൻ പ്രദേശം ഫലസ്തീനികളുടേതാണ് എന്നതാണ് ഇക്കാലമെത്രയുമുള്ള ഇന്ത്യയുടെ നിലപാട്.

ഈ നിലപാടിനെതിരായുള്ള കേന്ദ്ര നിലപാട് രാജ്യ താൽപര്യ വിരുദ്ധ നിലപാടാണ് ഇതു തിരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന് വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല സെക്രട്ടറി സി കെ മുനവ്വിർ അഭിപ്രായപ്പെട്ടു. സ്വതന്ത്ര ഫലസ്തീനാണ് നീതി എന്ന തലക്കെട്ടിൽ ഗസ്സയിലെ അധിനിവേശ വിരുദ്ധ പോരാളികൾക്ക് ഐക്യദാർഢ്യമർപിച്ച് വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് ടൗണിൽ നടത്തിയ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രായീലി ഭീകര ആക്രമണങ്ങളേയും ജനിച്ച മണ്ണിൽ ജീവിക്കാനുളള ഫലസ്തീനികളുടെ വിമോചന പോരാട്ടങ്ങളെയും സമീകരിക്കാൻ ചിലകോണുകളിൽ നിന്ന് നടത്തുന്ന ശ്രമങ്ങൾ ചരിത്രബോധമില്ലായ്മയിൽ നിന്നും ഉണ്ടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് ഖാലിദ് കെ കെ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് ഹാരിസ്. ടി എം സ്വാഗതം പറഞ്ഞു. തളിപ്പറമ്പ് നഗരം കേന്ദ്രീകരിച്ച് നടന്ന റാലിക്ക് മണ്ഡലം നേതാക്കളായ പി പി അബ്ദുസ്സമദ്, റഹീസ് ചേനനൂർ സി മുഹമ്മദ് അശ്രഫ് ,എം ജലാൽഖാൻ , ടി പി സാഹിദ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/153347/welfare-party)