---
title: "എം. അനുവിന്ദയെ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു"
english_title: "M. Anuvinda was felicitated by Pariyaram Mandal Congress Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/153104/m-anuvinda-was-felicitated-by-pariyaram-mandal-congress-committee"
published_at: "2023-10-12T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652826e3bc87f_news-card.jpg"
keywords: []
---

# എം. അനുവിന്ദയെ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു

> **Lead Summary:** **പരിയാരം :**അണ്ടർ 14 ഗേൾസ് ദേശീയ വോളിബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച ഇരിങ്ങൽ യു. പി സ്കൂളിലെ എം.അനുവിന്ദയെ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഡിസിസി സെക്രട്ടറി ഇ.ടി.രാജീവൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം :**അണ്ടർ 14 ഗേൾസ് ദേശീയ വോളിബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച ഇരിങ്ങൽ യു. പി സ്കൂളിലെ എം.അനുവിന്ദയെ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഡിസിസി സെക്രട്ടറി ഇ.ടി.രാജീവൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ഇ വിജയൻ മാസ്റ്റർ, കെ.പി.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡണ്ട് വി ബി. കുബേരൻ നമ്പൂതിരി ,എ വി അജയകുമാർ ,സിപി മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/153104/m-anuvinda-was-felicitated-by-pariyaram-mandal-congress-committee)