---
title: "സംരംഭകര്‍ക്കിതാ ഒരു വിജയമന്ത്രവുമായി ബിസിനസ് കേരള B2B EXPO"
english_title: "Business Kerala B2B EXPO with a Success Mantra for Entrepreneurs"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15304/business-kerala-b2b-expo-with-a-success-mantra-for-entrepreneurs"
published_at: "2021-12-09T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1fc65a0b14_987d686d-d9ea-45a3-840a-69a12c72132e.jpg"
keywords: []
---

# സംരംഭകര്‍ക്കിതാ ഒരു വിജയമന്ത്രവുമായി ബിസിനസ് കേരള B2B EXPO

> **Lead Summary:** **തളിപ്പറമ്പ :**മികച്ച സംരംഭകനേ ഒരു സംരംഭത്തെ വിജയത്തിലെത്തിക്കാനാകൂ. നല്ല സംരംഭകനാകാന്‍ ആദ്യം വേണ്ടത്‌ ചില കഴിവുകള്‍ നേടിയെടുക്കുകയാണ്‌. ഇവയേതൊക്കെയെന്നറിയാന്‍ ഏറ്റവും എളുപ്പം സംരംഭകത്വത്തില്‍ വിസ്‌മയ വിജയങ്ങള്‍ തീര്‍ത്തവരെ മാതൃകയാക്കുകയാവും.

## Article Content

**തളിപ്പറമ്പ :**മികച്ച സംരംഭകനേ ഒരു സംരംഭത്തെ വിജയത്തിലെത്തിക്കാനാകൂ. നല്ല സംരംഭകനാകാന്‍ ആദ്യം വേണ്ടത്‌ ചില കഴിവുകള്‍ നേടിയെടുക്കുകയാണ്‌. ഇവയേതൊക്കെയെന്നറിയാന്‍ ഏറ്റവും എളുപ്പം സംരംഭകത്വത്തില്‍ വിസ്‌മയ വിജയങ്ങള്‍ തീര്‍ത്തവരെ മാതൃകയാക്കുകയാവും.

ജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു സംരംഭകത്വം. പുതിയ സംരംഭങ്ങള്‍ നിരവധി ഉയര്‍ന്നുവന്നുകൊണ്ടേയിരിക്കും. അവയില്‍ ചിലതൊക്കെ പെട്ടെന്നുതന്നെ അപ്രത്യക്ഷമാകാറുണ്ട്‌. വിജയം കണ്ടെത്തുന്ന സംരംഭകര്‍ സാധാരണക്കാരില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന ഒരു വിഭാഗം തന്നെയാണ്‌.

സംരംഭങ്ങളെ വളര്‍ച്ചയിലേക്കു നയിക്കുന്നത്‌ ഊര്‍ജസ്വലമായ നേതൃത്വമാണ്‌. വിജയത്തിലേക്കു കുതിക്കുന്ന ഏതു പദ്ധതിയുടെയും തലപ്പത്തു കഴിവുറ്റ സംരംഭകനുണ്ടെന്നു കാണാന്‍ കഴിയും.

വളര്‍ച്ചയിലേക്കുയര്‍ന്ന ഏതാനും സംരംഭകരെ നേരിൽ കാണാനും പുതിയ ബിസിനസ് അവസരങ്ങൾ കണ്ടെത്താനും വഴിയൊരുക്കുകയാണ് ഡിസംബർ 11 ന് കണ്ണൂർ ബ്ലു നൈൽ ഹോട്ടലിൽ വെച്ച് നടത്തുന്ന ബിസിനസ്‌ കേരള B2B എക്സ്പോ.

വ്യത്യസ്ത ബിസിനസ് മേഖലകളിലെ അഞ്ഞൂറിൽപ്പരം ബിസിനസുകാർക്ക് പരസ്പരം പരിചയപ്പെടുവാനും ബിസിനസ് ബന്ധങ്ങൾ പുതുക്കുവാനും,പുതിയ സംരംഭങ്ങള്‍, ഫ്രാഞ്ചൈസി അവസരങ്ങള്‍ തേടുന്നവര്‍ക്ക്,നിങ്ങൾക്ക് അനുയോജ്യരായ നിക്ഷേപകരെയും നിങ്ങളുടെ പ്രോഡക്റ്റുകൾക്ക് വിതരണക്കാരെ അന്വേഷിക്കുന്നവർക്കും ഇതൊരു സുവര്‍ണ്ണാവസരമാണ്.

ബി ടു ബി എക്സ്പോയുടെ ഉദ്ഘാടനം കണ്ണൂർ എം എൽ എ കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും .കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ,പ്രമുഖ സംരംഭകരായ എം വി എം മൊയ്‌തു,ടി എൻ എം ജവാദ്,പവർ ലിഫ്റ്റിങ് താരം ഡോ. മജ്സിയ ബാനു,ബിസിനസ് വിദഗ്ധൻ ഷാഫി മുഹമ്മദ്‌ തുടങ്ങിയവർ പങ്കെടുക്കും.ഗസൽ ഗായകരായ റസാ ബീഗത്തിന്റെ പരിപാടിയും അരങ്ങേറും.

കൂടുതൽ വിവരങ്ങൾക്ക് +91 7511188200, +91 7511194200

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15304/business-kerala-b2b-expo-with-a-success-mantra-for-entrepreneurs)