---
title: "ശ്രീകണ്ഠാപുരത്ത് ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന, പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു"
english_title: "In Srikantapuram, the health department inspected hotels and seized stale food"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15298/in-srikantapuram-the-health-department-inspected-hotels-and-seized-stale-food"
published_at: "2021-12-09T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1f8e402146_309320bf-a7d2-418e-866a-da6ff9b2c7b6.jpg"
keywords: []
---

# ശ്രീകണ്ഠാപുരത്ത് ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന, പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു

> **Lead Summary:** **ശ്രീകണ്ഠപുരം : **നഗരസഭയിലെ ആരോഗ്യ വിഭാഗം നടത്തിയ ഹോട്ടൽ പരിശോധനയിൽ പഴകിയതും ഉപയോഗ്യശൂന്യവുമായി സൂക്ഷിച്ചതുമായ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു.

## Article Content

**ശ്രീകണ്ഠപുരം : **നഗരസഭയിലെ ആരോഗ്യ വിഭാഗം നടത്തിയ ഹോട്ടൽ പരിശോധനയിൽ പഴകിയതും ഉപയോഗ്യശൂന്യവുമായി സൂക്ഷിച്ചതുമായ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു.

ശ്രീകണ്ഠപുരം ടൗൺ,അയിച്ചേരി, കൂട്ടുമുഖം, മടമ്പം, ചെമ്പന്തൊട്ടി എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് നഗരസഭ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അബ്ദുൽറഫീഖിന്റെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.

പഴകിയ ബീഫ്, കോഴിയിറച്ചി, പൊറോട്ട, അച്ചാറുകൾ, മത്സ്യക്കറി എന്നിവ പിടിച്ചെടുത്തു. പരിശോധനയിൽ വൃത്തിഹീനവും ശുചിത്വ രഹിതവുമായി കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.

വരും ദിവസങ്ങളിലും ഹോട്ടൽ ഉൾപ്പെടെയുള്ള ഭക്ഷ്യസാധങ്ങൾ വില്പന നടത്തുന്ന കടകളിൽ കർശന പരിശോധന നടത്തുമെന്നു നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.

പരിശോധനക്കു ഹെൽത്ത്‌ ഇൻസ്‌പെക്ടർ അബ്ദുൽ റഫീഖ്, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ മുനീർ കെ എം, ശാലിജ് വി കെ, സന്ദീപ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15298/in-srikantapuram-the-health-department-inspected-hotels-and-seized-stale-food)