---
title: "വായാട്ടുപറമ്പ് അപകടം; സുകുമാരനും മരിച്ചു, എക്സൈസിനെതിരെ ജനരോഷം"
english_title: "Sukumaran also died, public outrage against excise"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152890/sukumaran-also-died-public-outrage-against-excise"
published_at: "2023-10-12T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65278061c3073_Untitled-2-web.jpg"
keywords: []
---

# വായാട്ടുപറമ്പ് അപകടം; സുകുമാരനും മരിച്ചു, എക്സൈസിനെതിരെ ജനരോഷം

> **Lead Summary:** **വായാട്ടുപറമ്പ്: **വായാട്ടുപറമ്പ് അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന രണ്ടാമനം മരിച്ചു. മോസ്കോ കവലയിലെ തെക്കെ വീട്ടിൽ സുകുമാരനാണ് ഇന്ന് പുലർച്ചെ പരിയാരത്തെ ഗവ.മെഡിക്കൽ കോളേജിൽ മരിച്ചത്. പരിക്കേറ്റ് ചികിൽസയിലായിരുന്ന ബാലപുരത്തെ നടുവിലെ വീട്ടിൽ ടോംസൺ കഴിഞ്ഞ 9 ന് മരണപ്പെട്ടിരുന്നു.

## Article Content

**വായാട്ടുപറമ്പ്: **വായാട്ടുപറമ്പ് അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന രണ്ടാമനം മരിച്ചു. മോസ്കോ കവലയിലെ തെക്കെ വീട്ടിൽ സുകുമാരനാണ് ഇന്ന് പുലർച്ചെ പരിയാരത്തെ ഗവ.മെഡിക്കൽ കോളേജിൽ മരിച്ചത്. പരിക്കേറ്റ് ചികിൽസയിലായിരുന്ന ബാലപുരത്തെ നടുവിലെ വീട്ടിൽ ടോംസൺ കഴിഞ്ഞ 9 ന് മരണപ്പെട്ടിരുന്നു.

ഒക്ടോബർ-7 ന് വൈകുന്നേരമായിരുന്നു അപകടം. ആലക്കോട്ടെ കൺസ്യൂമർഫെഡ് മദ്യവിൽപ്പനശാലയിൽ നിന്നും മദ്യം വാങ്ങി ബൈക്കിൽ വരുന്ന ഇവരെ എക്സൈസ് സംഘം ജീപ്പിൽ പിന്തുടർന്നപ്പോൽ മീൻപറ്റി റോഡിൽ നിന്നും മലയോര ഹൈവേയിലേക്ക് കടക്കുന്നതിനിടെ എതിരെവന്ന കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. എക്സൈസ് സംഘത്തിന്റെ വാഹനത്തിൽ തന്നെയാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്.

അവിവാഹിതരാണ്. ഇവരുടെ മരണം എക്സൈസ് അധികൃതർക്കെതിരെ വലിയ പ്രതിഷേധമാണ് നാട്ടിൽ ഉണ്ടാക്കിയിരിക്കുന്നത്. അധികൃതരക്കെതിരെ വലിയ പ്രതിഷേധമാണ് നാട്ടിൽ ഉണ്ടാക്കിയിരിക്കുന്നത്. മരണത്തെക്കുറിച്ച് നിഷ്പക്ഷമായി അന്വേഷിക്കണമെന്ന് സജീവ് ജോസഫ് എംഎൽഎയും, തോംസന്റെ മാതാപിതാക്കളും പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152890/sukumaran-also-died-public-outrage-against-excise)