---
title: "ചന്ദനമരം മോഷ്ടിച്ച മധ്യവയസ്കനെ അറസ്റ്റ് ചെയ്തു"
english_title: "Middle-aged man arrested for stealing sandalwood"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152805/middle-aged-man-arrested-for-stealing-sandalwood"
published_at: "2023-10-11T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526c0f77ed63_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# ചന്ദനമരം മോഷ്ടിച്ച മധ്യവയസ്കനെ അറസ്റ്റ് ചെയ്തു

> **Lead Summary:** ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരുവേരി ആർ വി മെട്ട എന്ന സ്ഥലത്ത് വെച്ച് വീട്ടുപറമ്പിൽ നിന്ന് ചന്തനമരം മുറിച്ചു കടത്തിയ കുറ്റ്യാട്ടൂർ സ്വദേശിയെ ചക്കരക്കൽ പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. മുഹമ്മദ്‌ കുട്ടി കെ.കെ ന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരുവേരി ആർ വി മെട്ട എന്ന സ്ഥലത്ത് വെച്ച് വീട്ടുപറമ്പിൽ നിന്ന് ചന്തനമരം മുറിച്ചു കടത്തിയ കുറ്റ്യാട്ടൂർ സ്വദേശിയെ ചക്കരക്കൽ പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. മുഹമ്മദ്‌ കുട്ടി കെ.കെ ന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

ഈ മാസം എട്ടാം തീയ്യതി രാവിലെ 8 മണിക്കും ഉച്ചക്ക് 2:30 നും ഇടയിലായിരുന്നു സംഭവം നടന്നത്. തുടർന്ന് ഇയാളെ ബഹു: കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. ചക്കരക്കൽ പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരി, സബ് ഇൻസ്‌പെക്ടർ പവനൻ, എ എസ് ഐ മഹേഷ്‌, എസ് സി പി ഒ അനീഷ്, സി പി ഒ സ്റ്റാലിൻ എന്നി പോലീസ് ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152805/middle-aged-man-arrested-for-stealing-sandalwood)