---
title: "ബസ്സിൽ കുഴഞ്ഞുവീണ സ്ത്രീയെ ഉടൻ ആശുപത്രിയിലെത്തിച്ച് മാതൃകയായി ശ്രീനിധി ബസ് ജീവനക്കാർ"
english_title: "Srinidhi Travels bus staff"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152802/srinidhi-travels-bus-staff"
published_at: "2023-10-11T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526bf9d7cb2a_news-card.jpg"
keywords: []
---

# ബസ്സിൽ കുഴഞ്ഞുവീണ സ്ത്രീയെ ഉടൻ ആശുപത്രിയിലെത്തിച്ച് മാതൃകയായി ശ്രീനിധി ബസ് ജീവനക്കാർ

> **Lead Summary:** **പരിയാരം: **പെരുമ്പടവ് - പയ്യന്നുർ യാത്രക്കിടെ KL 58 S 5553 ശ്രീനിധി ട്രാവൽസിൽ രാവിലെ കോയിപ്ര സ്റ്റോപ്പിൽ നിന്നും ബസ് കയറിയ ഒരു യാത്രക്കാരി ചന്തപ്പുരയിൽ എത്തിയപ്പോൾ ബോധം നഷ്ടപ്പെട്ട് കുഴഞ്ഞു വീണുകയായിരുന്നു. ഉടനടി കണ്ടക്ടർ വിനീഷ് ഡ്രൈവറായ വിജീഷിനെ അറിയിക്കുകയും ബസ് ചന്തപ്പുരയിൽ നിന്നും മറ്റൊരു സ്റ്റോപ്പിലും നിർത്താതെ ഉടനടി പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയും പെട്ടന്ന് തന്നെ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു.

## Article Content

**പരിയാരം: **പെരുമ്പടവ് - പയ്യന്നുർ യാത്രക്കിടെ KL 58 S 5553 ശ്രീനിധി ട്രാവൽസിൽ രാവിലെ കോയിപ്ര സ്റ്റോപ്പിൽ നിന്നും ബസ് കയറിയ ഒരു യാത്രക്കാരി ചന്തപ്പുരയിൽ എത്തിയപ്പോൾ ബോധം നഷ്ടപ്പെട്ട് കുഴഞ്ഞു വീണുകയായിരുന്നു. ഉടനടി കണ്ടക്ടർ വിനീഷ് ഡ്രൈവറായ വിജീഷിനെ അറിയിക്കുകയും ബസ് ചന്തപ്പുരയിൽ നിന്നും മറ്റൊരു സ്റ്റോപ്പിലും നിർത്താതെ ഉടനടി പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയും പെട്ടന്ന് തന്നെ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു.

കേഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ച യാത്രക്കാരി ഇപ്പോൾ സുഖം പ്രാപിച്ച് ഡിസ്ച്ചാർജ്ജ് ചെയ്തതായി അറിയുന്നു. ഏര്യം സ്വദേശിയാണ് കണ്ടക്ടർ വിനീഷ്, പാണപ്പുഴ മൂടേങ്ങ സ്വദേശിയാണ് ഡ്രൈവർ വിജീഷ്. മനുഷത്വ പരമായ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന ശ്രീനിധി ട്രാവൽസിൻ്റെ ഉടമ സി കെ . ഗംഗാധരനാണ്.

രോഗം ബാധിച്ച നിരവധി ആൾക്കാരുടെ ചികിത്സാ സഹായത്തിനായി കാരുണ്യ യാത്ര നടത്തി താങ്ങായിട്ടിട്ടുണ്ട് ശ്രീനിധി ട്രാവൽസ്. ഇക്കഴിഞ്ഞ ആഗസ്ത് മാസം മുതൽ 75 വയസിന് മുകളിലുള്ള വയോജനങ്ങൾക്കും, രോഗങ്ങൾ കാരണം ബുദ്ധിമുട്ടുന്ന രോഗികൾക്കും സൗജന്യ യാത്ര നടപ്പിലാക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152802/srinidhi-travels-bus-staff)