---
title: "രാത്രിയിൽ ഐസ്‌ക്രീം പ്ലാന്‍റ് മലിന ജലം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുക്കിവിടാനുള്ള ശ്രമം യൂത്ത്‌ ലീഗ് പ്രവർത്തകർ തടഞ്ഞു"
english_title: "he youth league workers stopped the attempt of the ice cream plant to discharge the waste water into the residential area"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152726/he-youth-league-workers-stopped-the-attempt-of-the-ice-cream-plant-to-discharge-the-waste-water-into-the-residential-area"
published_at: "2023-10-11T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526779756def_news-card.jpg"
keywords: []
---

# രാത്രിയിൽ ഐസ്‌ക്രീം പ്ലാന്‍റ് മലിന ജലം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുക്കിവിടാനുള്ള ശ്രമം യൂത്ത്‌ ലീഗ് പ്രവർത്തകർ തടഞ്ഞു

> **Lead Summary:** **തളിപ്പറമ്പ: **നിരവധി കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന സ്ഥലത്തിനോട് ചേർന്നുള്ള പറമ്പിലേക്ക് ഐസ്ക്രീം പ്ലാന്റ് മലിന ജലം ഒഴുക്കി വിട്ടു നാടിനോട് ക്രൂരത.ചുടല കപ്പണത്തട്ടിൽ പ്രവർത്തിക്കുന്ന ഐസ്ക്രീം കമ്പനിയിൽ നിന്നുള്ള മലിന ജലമാണ് ടാങ്കർ ലോറിയിലാക്കി ദേശീയ പാതയിൽ നോർത്ത് കുപ്പത്തിനും കപ്പണത്തട്ടിനും ഇടയിലുള്ള കൊക്കയിലേക്കും സമീപത്തെ പറമ്പിലേക്കും ഒഴുക്കി വിട്ടത്.കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയായിരുന്നു സംഭവം.

## Article Content

**തളിപ്പറമ്പ: **നിരവധി കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന സ്ഥലത്തിനോട് ചേർന്നുള്ള പറമ്പിലേക്ക് ഐസ്ക്രീം പ്ലാന്റ് മലിന ജലം ഒഴുക്കി വിട്ടു നാടിനോട് ക്രൂരത.ചുടല കപ്പണത്തട്ടിൽ പ്രവർത്തിക്കുന്ന ഐസ്ക്രീം കമ്പനിയിൽ നിന്നുള്ള മലിന ജലമാണ് ടാങ്കർ ലോറിയിലാക്കി ദേശീയ പാതയിൽ നോർത്ത് കുപ്പത്തിനും കപ്പണത്തട്ടിനും ഇടയിലുള്ള കൊക്കയിലേക്കും സമീപത്തെ പറമ്പിലേക്കും ഒഴുക്കി വിട്ടത്.കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയായിരുന്നു സംഭവം.

റോഡിന് സമീപം വാഹനം നിർത്തി വെള്ളം ഒഴുക്കി വിടുന്നത് നാട്ടു കാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.ലോറി ഡ്രൈവറേയും ക്ലീനറേയും ഇവർ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടി ലഭിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഐസ്ക്രീം പ്ലാന്റിലെ മലിന ജലമാണെന്ന് ബോധ്യമായത്.തുടർന്ന് പരിയാരം പോലീസിൽ വിവരം അറിയിക്കുകയും പോലീസ് എത്തി വാഹനം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

നേരത്തെ ഈ കമ്പനിയിൽ നിന്നും മലിന ജലം ഒഴുക്കി വിട്ടതിനെ തുടർന്ന് സമീപ പ്രദേശമായ സി എച്ച് നഗറിലെ വീടുകളിലെ കിണർ ജലം ഉപയോഗ ശൂന്യമായിരുന്നു.വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വാർഡ് മെമ്പർ കെ പി സൽമത്തിന്റെ നേതൃത്വത്തിൽ പരിയാരം ഗ്രാമ പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ കമ്പനി അധികൃതരുമായി സംസാരിക്കുകയും സാങ്കേതിക വിദഗ്ദരെ വരുത്തി പരിശോധിച്ച് മലിന ജലം പുറത്തേക്ക് പോകുന്നത് തടയാൻ ആവശ്യമായ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.

ഇത് പൂർണ്ണമായി പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപം ഉയരുന്നതിനിടയിലാണ് പുതിയ സംഭവം.എന്നാൽ മലിന ജലം ജനവാസ കേന്ദ്രത്തിന് സമീപം ഒഴുക്കി വിട്ടതിൽ തങ്ങൾക്ക് പങ്കില്ലെന്നും മലിന ജലം കടത്തിക്കൊണ്ട് പോകുന്നതിന് കരാർ നൽകിയിട്ടുണ്ടെന്നും അവരാണ് ഉത്തരവാദികൾ എന്നുമാണ് ഐസ്ക്രീം കമ്പനിയുടെ വാദം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152726/he-youth-league-workers-stopped-the-attempt-of-the-ice-cream-plant-to-discharge-the-waste-water-into-the-residential-area)