---
title: "വയോധികയെ മർദ്ദിച്ച മകളുടെ ഭർത്താവിനെതിരെ കേസ്"
english_title: "Case against daughter's husband for beating elderly woman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152621/case-against-daughters-husband-for-beating-elderly-woman"
published_at: "2023-10-11T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652628ff4f498_Untitled-2_web.jpg"
keywords: []
---

# വയോധികയെ മർദ്ദിച്ച മകളുടെ ഭർത്താവിനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **വയോധികയെ മർദ്ദിച്ച മകളുടെ ഭർത്താവിനെതിരെ കേസ്. കുപ്പം മരതക്കാട് പുതിയപുരയിൽ ഹൗസിൽ ലീല പി പി യുടെ പരാതിയിലാണ് മരുമകൻ സുനിൽകുമാറിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്: **വയോധികയെ മർദ്ദിച്ച മകളുടെ ഭർത്താവിനെതിരെ കേസ്. കുപ്പം മരതക്കാട് പുതിയപുരയിൽ ഹൗസിൽ ലീല പി പി യുടെ പരാതിയിലാണ് മരുമകൻ സുനിൽകുമാറിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

കഴിഞ്ഞമാസം പതിനാലാം തീയതി ലീലയുടെ വീട്ടിൽ വെച്ചാണ് സംഭവം. ലീല ചെറുമകനോട് ഫോണിൽ കളിക്കല്ലേ എന്ന് പറഞ്ഞത് പ്രതിയോടാണ് എന്ന് തെറ്റിദ്ധരിച്ച് മകളുടെ ഭർത്താവായ പ്രതി മുറ്റത്തേക്ക് ഇറങ്ങിയ ലീലയെ തടഞ്ഞുവെച്ച് കൈകൊണ്ട് മുഖത്തടിക്കുകയും കാലുകൊണ്ട് ചവിട്ടി പരിക്കേൽപ്പിക്കുകയും അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും ചെയ്തു എന്നാണ് പരാതി.

തളിപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152621/case-against-daughters-husband-for-beating-elderly-woman)