---
title: "പുതിയങ്ങാടി, മാട്ടൂൽ, നാറാത്ത് ഭാഗങ്ങളിൽ എക്സൈസ് വ്യാപക റെയ്ഡ്: കഞ്ചാവും മയക്കുമരുന്നുമായി യുവാക്കൾ പിടിയിലായി"
english_title: "Excise wide-scale raids in Puyhangadi, Matul, Narath areas"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152618/excise-wide-scale-raids-in-puyhangadi-matul-narath-areas"
published_at: "2023-10-11T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652627c2899fc_news-card.jpg"
keywords: []
---

# പുതിയങ്ങാടി, മാട്ടൂൽ, നാറാത്ത് ഭാഗങ്ങളിൽ എക്സൈസ് വ്യാപക റെയ്ഡ്: കഞ്ചാവും മയക്കുമരുന്നുമായി യുവാക്കൾ പിടിയിലായി

> **Lead Summary:** പാപ്പിനിശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എബി തോമസും പാർട്ടിയും പുതിയങ്ങാടി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ബീച്ച് റോഡ് പുതിയങ്ങാടി ,മാട്ടുൽ ,പഴയങ്ങാടി ഭാഗങ്ങളിൽ യുവാക്കൾക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന വിൽപ്പനക്കാരനെ 0.380 ഗ്രാം മെത്താം ഫിറ്റമിനുമായി പിടികൂടി.

## Article Content

പാപ്പിനിശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എബി തോമസും പാർട്ടിയും പുതിയങ്ങാടി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ബീച്ച് റോഡ് പുതിയങ്ങാടി ,മാട്ടുൽ ,പഴയങ്ങാടി ഭാഗങ്ങളിൽ യുവാക്കൾക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന വിൽപ്പനക്കാരനെ 0.380 ഗ്രാം മെത്താം ഫിറ്റമിനുമായി പിടികൂടി.

പുതിയങ്ങാടി ബീച്ച് റോഡ് സ്വദേശി ജുനൈദ്(26) എന്നയാളെയാണ് പിടികൂടിയത്. രാത്രി കാലങ്ങളിൽ ആഢംബര ബൈക്കുകളിലും കാറുകളിലും ബീച്ച് പരിസരത്ത് കറങ്ങി നടന്ന് മയക്കുമരുന്ന് വിൽപ്പനയാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് പറയുന്നു. നിരവധി യുവാക്കൾ ഇയാളുടെ വലയിൽ വീണ് കിടക്കുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്ന എല്ലാവരേയും കുറിച്ചും എക്സൈസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

കൂടാതെ നാറാത്ത് സ്റ്റെപ്പ് റോഡ് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 10ഗ്രാം കഞ്ചാവുമായി മുട്ടന്നൂർ സ്വദേശി മിഥിലാജ് എ വി(26)യും പിടിയിലായി. പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) സന്തോഷ് ടി , പ്രിവന്റീവ് ഓഫീസർ സന്തോഷ് എം കെ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ശ്രീകുമാർ വി. പി , എം കെ ജനാർദ്ദനൻ, സിവിൽ എക്സൈസ് ഓഫീസ൪മാരായ ഷിബു ഒ.വി , രജിരാഗ് പി പി, വിവേക് എം കെ എക്സൈസ് ഡ്രൈവർ ഇസ്മയിൽ കെ എന്നിവർ ഉണ്ടായിരുന്നു.

പാപ്പിനിശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സന്തോഷ് എം കെ യും പാർട്ടിയും പുതിയങ്ങാടി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ബീച്ച് റോഡ് എന്ന സ്ഥലത്ത് വെച്ച് കഞ്ചാവ് പൊതികളുമായി പുതിയങ്ങാടി ബീച്ച് റോഡ് സ്വദേശി സൽമാൻ കെ.പി ( 26)യെ പിടികൂടി. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ശ്രീകുമാർ വി.പി ,സിവിൽ എക്സൈസ് ഓഫീസ൪മാരായ രജിരാഗ് പി പി, ഷിബു ഒ.വി, എക്സൈസ് ഡ്രൈവർ ഇസ്മയിൽ കെ എന്നിവർ ഉണ്ടായിരുന്നു.

പാപ്പിനിശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) സന്തോഷ് ടി യും പാർട്ടിയും പുതിയങ്ങാടി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ബീച്ച് റോഡിൽ വെച്ച് കഞ്ചാവ് പൊതികളുമായി പുതിയങ്ങാടി ബീച്ച് റോഡ് സ്വദേശി ഷബീർ അലി പി.ടി ( 28)യെ പിടികൂടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152618/excise-wide-scale-raids-in-puyhangadi-matul-narath-areas)