---
title: "പരിയാരം ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപന ഉദ്ഘാടനം എം.വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു"
english_title: "Pariyaram Grama Panchayat Complete Digital Literacy Declaration Inaugurated by MV Govindan Master MLA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152608/pariyaram-grama-panchayat-complete-digital-literacy-declaration-inaugurated-by-mv-govindan-master-mla"
published_at: "2023-10-11T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65261b3085b57_news-card.jpg"
keywords: []
---

# പരിയാരം ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപന ഉദ്ഘാടനം എം.വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു

> **Lead Summary:** > **പരിയാരം:** തളിപ്പറമ്പ മണ്ഡലത്തിലെ മുഴുവൻ ആളുകളെയും ഡിജിറ്റൽ സംവിധാനത്തിൽ പ്രാവീണ്യമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ, കൈറ്റ് ,സാക്ഷരതാമിഷൻ എന്നിവയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന ഡിജിറ്റൽ മീഡിയ സാക്ഷരതാ യജ്ഞം പരിപാടിയുടെ ഭാഗമായി പഞ്ചായത്തിൽ പരിശീലനം പൂർത്തിയാക്കിയതിൻ്റെ ഭാഗമായി പരിയാരം ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം "ഇടം" ഉദ്ഘാടനം എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നിർവഹിച്ചു.

## Article Content

> **പരിയാരം:** തളിപ്പറമ്പ മണ്ഡലത്തിലെ മുഴുവൻ ആളുകളെയും ഡിജിറ്റൽ സംവിധാനത്തിൽ പ്രാവീണ്യമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ, കൈറ്റ് ,സാക്ഷരതാമിഷൻ എന്നിവയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന ഡിജിറ്റൽ മീഡിയ സാക്ഷരതാ യജ്ഞം പരിപാടിയുടെ ഭാഗമായി പഞ്ചായത്തിൽ പരിശീലനം പൂർത്തിയാക്കിയതിൻ്റെ ഭാഗമായി പരിയാരം ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം "ഇടം" ഉദ്ഘാടനം എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് ടി.ഷീബ സ്വാഗതം പറഞ്ഞ ചടങ്ങിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇടം വെബ് പേജ് പ്രകാശനം കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. കെ രത്നകുമാരി നിർവഹിച്ചു, റിപ്പോർട്ട് അവതരണം എം. ചന്ദ്രൻ മാസ്റ്റർ,പ്രശംസ പത്രം കൈമാറൽ കെ. സി ഹരികൃഷ്ണൻ മാസ്റ്റർ,പരിശീലകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പി.പി ദിനേശൻ മാസ്റ്റർ, സ്കൂളുകൾക്കുള്ള ഉപഹാരം പി. സുപ്രിയ നിർവ്വഹിച്ചു.

കുടുംബശ്രീ സിഡിഎസ്നുള്ള ഉപഹാരം കുടുംബശ്രീ ജില്ലാ കോഡിനേറ്റർ എം. സുർജിത്ത് നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പി. പി ബാബുരാജൻ , ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോണ വിൻസെൻ്റ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി രജനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.സി മല്ലിക ഗ്രാമപഞ്ചായത്ത് മെമ്പർ പി.വി സജീവൻ, മാസ്റ്റർ ട്രെയിനർ കെറ്റ് കണ്ണൂർ സി. ജയദേവൻ പഞ്ചായത്ത് സെക്രട്ടറി എം.വി ചന്ദ്രൻ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പി.പി ഷൈമ, കെ.കെ രാമചന്ദ്രൻ, ഐ.വി കുഞ്ഞിരാമൻ, എം.എ ഇബ്രാഹിം, ഇ.സി മനോഹരൻ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ,ഡിജിറ്റൽ മീഡിയ സാക്ഷരത യജ്ഞം കൺവീനർ ആർ.ഗോപാലൻ മാസ്റ്റർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152608/pariyaram-grama-panchayat-complete-digital-literacy-declaration-inaugurated-by-mv-govindan-master-mla)