---
title: "ആരോഗ്യ സർവകലാശാല നോർത്ത് സോൺ കലോത്സവം 'ഇന്ത്യ'ക്ക്  തുടക്കമായി"
english_title: "Arogya University North Zone Art Festival 'India' kicks off"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152607/arogya-university-north-zone-art-festival-india-kicks-off"
published_at: "2023-10-11T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65261a256cc32_news-card.jpg"
keywords: []
---

# ആരോഗ്യ സർവകലാശാല നോർത്ത് സോൺ കലോത്സവം 'ഇന്ത്യ'ക്ക്  തുടക്കമായി

> **Lead Summary:** **പരിയാരം: **ആരോഗ്യ സർവകലാശാല നോർത്ത് സോൺ കലോത്സവം 'ഇന്ത്യ'ക്ക് തുടക്കമായി.കലോത്സവത്തിന്റെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. എം. വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സിനിമാതാരങ്ങളായ ഉണ്ണിരാജ് ചെറുവത്തൂർ, ആഫ്സാന ലക്ഷ്മി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കലാ,സാംസ്കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.

## Article Content

**പരിയാരം: **ആരോഗ്യ സർവകലാശാല നോർത്ത് സോൺ കലോത്സവം 'ഇന്ത്യ'ക്ക് തുടക്കമായി.കലോത്സവത്തിന്റെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. എം. വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സിനിമാതാരങ്ങളായ ഉണ്ണിരാജ് ചെറുവത്തൂർ, ആഫ്സാന ലക്ഷ്മി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കലാ,സാംസ്കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.

സ്റ്റേജിതര മത്സരങ്ങളാണ് ഇന്നലെ നടന്നത്.ഇന്ന് മുതൽ വാഴാഴ്ച വരെ സ്റ്റേജ് മത്സരങ്ങൾ വിവിധ വേദികളിലായി നടക്കും. കഥ, കവിത, ഉപന്യാസം, ഫേസ് പെയിന്റിങ് തുടങ്ങിയ മത്സരങ്ങളിലായി, 71 കോളേജുകളിൽ നിന്നായി 600 ഓളം വിദ്യാർഥികൾ ഇന്നലെ നടന്ന മത്സരത്തിൽ പങ്കെടുത്തിരുന്നു.പ്രധാന വേദി മുഗൾ ഗാർഡൻ (ഓൺ ഓഡിറ്റോറിയം), രാജ്പഥ് (ബാസ്കറ്റ്ബോൾ കോർട്ട് ), ഫൈസാബാദ് (നേഴ്സിങ് കോളജ് ഹാൾ), അലഹബാദ് (നേഴ്സിങ് സ്കൂൾ ഹാൾ), ഔറംഗബാദ് (പബ്ലിക് സ്കൂൾ ഓഡിറ്റോറിയം) എന്നീ അഞ്ചു വേദികളിൽ വിവിധ മത്സരങ്ങളും മെഡിക്കൽ കോളജ് കവാടത്തിന് സമീപം ഒരുക്കിയ സഫ്ദർ ഹാശ്മിയിൽ തെരുവ് നാടക മത്സരവും നടക്കുന്നുണ്ട്.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നിന്നായി കോളജ് തലത്തിൽ വിജയികളായ അയ്യായിരത്തോളം കലാപ്രതിഭകളാണ് നോർത്തേൺ സോണിൽ മാറ്റുരക്കുന്നത്. സ്റ്റേജ്, സ്റ്റേജിതര വിഭാഗങ്ങളിലായി പത്ത് ഇനങ്ങളിലാണ് മത്സരം നടക്കുക. പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് കലോത്സവം നടക്കുന്നത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152607/arogya-university-north-zone-art-festival-india-kicks-off)