---
title: "തളിപ്പറമ്പിൽ റവന്യൂ ടവർ നിർമ്മിക്കുന്നതിനായി മരങ്ങൾ മുറിച്ചു നീക്കിത്തുടങ്ങി"
english_title: "Trees have been cut down to build a revenue tower at Taliparam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152545/trees-have-been-cut-down-to-build-a-revenue-tower-at-taliparam"
published_at: "2023-10-10T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652572fa9f99b_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ റവന്യൂ ടവർ നിർമ്മിക്കുന്നതിനായി മരങ്ങൾ മുറിച്ചു നീക്കിത്തുടങ്ങി

> **Lead Summary:** **തളിപ്പറമ്പ: **തളിപ്പറമ്പിൽ റവന്യൂ ടവർ നിർമ്മിക്കുന്നതിനായി താലൂക്ക് ഓഫിസ് കെട്ടിടത്തിന് കിഴക്കു വശത്തെ മരങ്ങൾ മുറിച്ചു നീക്കിത്തുടങ്ങി. 3നിലകളിലായാണ് റവന്യൂ ടവർ പണിയുക. ഇതിൻ്റെ പ്രാരംഭ പ്രവർത്തിയായാണ് മരം മുറിച്ചു മാറ്റുന്നത്.

## Article Content

**തളിപ്പറമ്പ: **തളിപ്പറമ്പിൽ റവന്യൂ ടവർ നിർമ്മിക്കുന്നതിനായി താലൂക്ക് ഓഫിസ് കെട്ടിടത്തിന് കിഴക്കു വശത്തെ മരങ്ങൾ മുറിച്ചു നീക്കിത്തുടങ്ങി. 3നിലകളിലായാണ് റവന്യൂ ടവർ പണിയുക. ഇതിൻ്റെ പ്രാരംഭ പ്രവർത്തിയായാണ് മരം മുറിച്ചു മാറ്റുന്നത്.

തളിപ്പറമ്പ് താലൂക്ക് ഓഫീസിന്റെ കിഴക്ക് ഭാഗത്തായി ഉള്ള സ്ഥലമാണ് റവന്യൂ ടവർ നിർമ്മാണത്തിനായി കണ്ടെത്തിയിട്ടുള്ളത്. അതിൽ 24.5 സെന്റ് സ്ഥലം നാല് സ്ഥാപനങ്ങൾക്ക് പാട്ടത്തിന് നൽകിയിട്ടുള്ളതാണ്.

ഇവയോടൊപ്പം പഴയ തളിപ്പറമ്പ് വില്ലേജ് ഓഫീസ് കെട്ടിടവും റെയിൽവേ റിസർവ്വേഷൻ കൗണ്ടറും പി.ഡബ്ല്യു.ഡി ഇലക്ട്രിക്ക് വിഭാഗം ഓഫിസും പ്രവർത്തിക്കുന്ന കെട്ടിടവും ഉൾപ്പെടെ പൊളിച്ചു നീക്കിയാണ് റവന്യൂ ടവർ നിർമ്മിക്കുക.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152545/trees-have-been-cut-down-to-build-a-revenue-tower-at-taliparam)