---
title: "ലഹരിക്കെതിരെ ഒരു ചുവർ: തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു"
english_title: "A wall against drug addiction"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152543/a-wall-against-drug-addiction"
published_at: "2023-10-10T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652571fcdf9c6_news-card.jpg"
keywords: []
---

# ലഹരിക്കെതിരെ ഒരു ചുവർ: തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് ഓഫീസിന്റെ ആഭിമുഖ്യത്തിൽ റെയ്ഞ്ച് പരിധിയിലെ വിവിധ സ്കൂളുകളിലെ വിമുക്തി ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ലഹരിക്കെതിരെ ഒരു ചുവർ എന്ന ചുവർ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. CEO ധനേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എക്സൈസ് ഇൻസ്പെക്ടർ വിപിൻ കുമാർ . വി അധ്യക്ഷത വഹിച്ചു.

## Article Content

തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് ഓഫീസിന്റെ ആഭിമുഖ്യത്തിൽ റെയ്ഞ്ച് പരിധിയിലെ വിവിധ സ്കൂളുകളിലെ വിമുക്തി ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ലഹരിക്കെതിരെ ഒരു ചുവർ എന്ന ചുവർ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. CEO ധനേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എക്സൈസ് ഇൻസ്പെക്ടർ വിപിൻ കുമാർ . വി അധ്യക്ഷത വഹിച്ചു.

പത്‌മാവതി ടീച്ചർ - ഹെഡ് മിസ് ട്രസ് (റിട്ട.) ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ കെ കെ (PO) പരിപാടികൾക്ക് നേതൃത്വം നൽകുകയും ആശംസകളർപ്പിച്ച് സംസാരിക്കുകയും ചെയ്തു. രാജീവൻ. P K (PO)ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. ബഹുമാനപ്പെട്ട AEC കണ്ണൂർ  P.L ഷിബു പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനമായി നോട്ട്ബുക്കുകൾ വിതരണം ചെയ്തു.

സിവിൽ എക്സൈസ് ഓഫീസർമാരായ റെനിൽ കൃഷ്ണൻ , സജിൻ , ശ്യാം രാജ്, ഉല്ലാസ് ജോസ് , അബ്ദുൾ ലത്തീഫ് (PO Grade), WCEO മാരായ അനു , നിത്യ എക്സൈസ് ഡ്രൈവർ അനിൽകുമാർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. വിവിധ സ്ക്കൂളുകളിൽ നിന്നായി വിദ്യാർത്ഥികളും അധ്യാപകരും പൊതുജനങ്ങളുമടക്കം ഇരുന്നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152543/a-wall-against-drug-addiction)