---
title: "കണ്ണൂരിൽ നിര്‍ത്തിയട്ട ബൈക്കില്‍ ഹെല്‍മെറ്റിടാത്തതിന് അഞ്ഞൂറ് രൂപ പിഴ"
english_title: "A fine of Rs 500 for not wearing a helmet on a parked bike in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152519/a-fine-of-rs-500-for-not-wearing-a-helmet-on-a-parked-bike-in-kannur"
published_at: "2023-10-10T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65255ede91a46_images.jfif"
keywords: []
---

# കണ്ണൂരിൽ നിര്‍ത്തിയട്ട ബൈക്കില്‍ ഹെല്‍മെറ്റിടാത്തതിന് അഞ്ഞൂറ് രൂപ പിഴ

> **Lead Summary:** **പാനൂര്‍: ** മുക്കില്‍ പീടികയില്‍ പൊലിസ് സീറ്റു ബെല്‍ട്ടിടാതെ ജീപ്പിലിരുന്നത് ചോദ്യം ചെയ്ത യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലിസ് വാഹനം തടഞ്ഞതിന് കേസെടുത്തു. പാനൂര്‍ മുക്കിലെ പീടിക സ്വദേശി സനൂപ്, പ്രയാഗ്തുടങ്ങിയവര്‍ക്കെതിരെയാണ്‌കേസെടുത്തത്. കഴിഞ്ഞ ദിവസമാണ്‌സംഭവം.

## Article Content

**പാനൂര്‍: ** മുക്കില്‍ പീടികയില്‍ പൊലിസ് സീറ്റു ബെല്‍ട്ടിടാതെ ജീപ്പിലിരുന്നത് ചോദ്യം ചെയ്ത യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലിസ് വാഹനം തടഞ്ഞതിന് കേസെടുത്തു. പാനൂര്‍ മുക്കിലെ പീടിക സ്വദേശി സനൂപ്, പ്രയാഗ്തുടങ്ങിയവര്‍ക്കെതിരെയാണ്‌കേസെടുത്തത്. കഴിഞ്ഞ ദിവസമാണ്‌സംഭവം.

മുക്കിലെ പീടികയിലെ ചായക്കടയിലിരുന്ന് ബൈക്ക് നിര്‍ത്തി ചായകുടിക്കുകയായിരുന്നു സനൂപും സുഹൃത്ത് പ്രയാഗും. ഈ സമയം ഇതുവഴി പൊലിസ്ജീപ്പില്‍ വന്ന ചൊക്‌ളി എസ്. ഐയും പൊലിസുകാരും ഹെല്‍മിറ്റിടാത്തതിന് ഫൈന്‍ അടയ്ക്കണമെന്ന് സുഹൃത്തിനോട്ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നിര്‍ത്തിയിട്ട ബൈക്കില്‍ ഹെല്‍മിറ്റിടാത്തതിന് ഫൈന്‍ അടയ്ക്കണോയെന്നു സനൂപ് ചോദിച്ചതില്‍ പ്രകോപിതനായി അഞ്ഞൂറ് രൂപ ഫൈനടിക്കുകയായിരുന്നു.

എസ്. ഐയെ ചോദ്യം ചെയ്തതുകൊണ്ടാണ് അഞ്ഞൂറ് രൂപ ഫൈന്‍ ഇട്ടതെന്ന് അവരോട് പറഞ്ഞു പൊലിസ് സംഘം അവിടെ നിന്നും പോയി. അല്‍പസമയത്തിനു ശേഷം ചായപ്പീടികയുടെ സമീപം പൊലിസ് ജീപ്പ് വീണ്ടുമെത്തി. ഈ സമയം പൊലിസുകാര്‍ സീറ്റ്‌ബെല്‍ട്ടിടാത്തത് നിയമപരമായി തെറ്റല്ലേയെന്നു സനൂപ് ചോദിച്ചു. പൊതുജനങ്ങള്‍ മാത്രം നിയമം പാലിച്ചാല്‍ മതിയോയെന്ന സനൂപിന്റെ ചോദ്യം എസ്. ഐയെ പ്രകോപിച്ചു. ഇതോടെ പൊലിസുകാരും അവിടെ കൂടിനിന്നിരുന്ന നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി.

പൊലിസ് വാഹനം തടഞ്ഞുവെന്നു ആരോപിച്ചാണ് സനൂപിനും സുഹൃത്തിനുമെതിരെ കേസെടുത്തത്. ഏറെനേരം സനൂപ് പൊലിസിനെ ചോദ്യം ചെയ്യുന്നതും അവിടെയുണ്ടായിരുന്ന യുവാക്കളെ പൊലിസ് തളളുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയിലും വൈറലായിട്ടുണ്ട്. സനൂപ് തന്നെയാണ് പൊലിസിന്റെ തനിനിറം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് പൊലിസ്‌വകുപ്പുതല അന്വേഷണമാരംഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ ആദ്യമായാണ് നിര്‍ത്തിയിട്ട ബൈക്കില്‍ ഹെല്‍മെറ്റിട്ടില്ലെന്ന കാരണത്താല്‍ ഫൈനടിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152519/a-fine-of-rs-500-for-not-wearing-a-helmet-on-a-parked-bike-in-kannur)