---
title: "പകർച്ചവ്യാധി ഭീഷണിയിൽ കാര്യമ്പലം നിവാസികൾ: റോഡരികിലെ കുഴിയിൽ സ്ലാബ് ഇട്ട് മൂടാതെ അപകടങ്ങൾ പതിവ്"
english_title: "Residents of Karyambalam at risk of contagious disease"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15251/residents-of-karyambalam-at-risk-of-contagious-disease"
published_at: "2021-12-09T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1c5f9496cb_55ca8692-645e-4b37-8efe-e836727ab8f2.jpg"
keywords: []
---

# പകർച്ചവ്യാധി ഭീഷണിയിൽ കാര്യമ്പലം നിവാസികൾ: റോഡരികിലെ കുഴിയിൽ സ്ലാബ് ഇട്ട് മൂടാതെ അപകടങ്ങൾ പതിവ്

> **Lead Summary:** **തളിപ്പറമ്പ് ; **കാര്യാമ്പലം അയ്യപ്പ മഠത്തിന് സമീപത് റോഡ് വീതി കൂട്ടുന്നതിന്റ ഭാഗമായി ഓവ് ചാൽ നിർമാണം നടന്നിരുന്നു. അതിന് തൊട്ട് അടുത്തായി തന്നെ ഡ്രൈനേജ് ന് വേണ്ടി വലിയ ഒരു കുഴി നിർമ്മിക്കുകയും എന്നാൽ അത് സ്ലാബ് ഇട്ട് മൂടാത്ത അവസ്ഥയിലുമാണുള്ളത്.

## Article Content

**തളിപ്പറമ്പ് ; **കാര്യാമ്പലം അയ്യപ്പ മഠത്തിന് സമീപത് റോഡ് വീതി കൂട്ടുന്നതിന്റ ഭാഗമായി ഓവ് ചാൽ നിർമാണം നടന്നിരുന്നു. അതിന് തൊട്ട് അടുത്തായി തന്നെ ഡ്രൈനേജ് ന് വേണ്ടി വലിയ ഒരു കുഴി നിർമ്മിക്കുകയും എന്നാൽ അത് സ്ലാബ് ഇട്ട് മൂടാത്ത അവസ്ഥയിലുമാണുള്ളത്.

ഇപ്പോൾ മഴ അല്ലാത്തതിനാൽ കുഴിയിലേക്ക് കോട്ടേഴ്സിലെ മലിന ജലം ഒഴുക്കില്ലാതെ കെട്ടികിടക്കുകയാണ്. റോഡ് സൈഡിൽ ആയത് കൊണ്ട് തന്നെ ഒരുപാട് അപകടം ഇതിനോടകം നടന്നു. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ അപകടത്തിൽ പെടുകയുണ്ടായി. 

രാത്രി സമയത്ത് ഇരുട്ടിൽ കുഴി കാണാത്തതിനാൽ ആണ് അപകടം കൂടുതലും നടന്നത്.  തൊട്ടടുത് തന്നെ ഹോട്ടലും സ്ഥിതി ചെയ്യുന്നുണ്ട്. കെട്ടിനിൽകുന്ന തുറന്ന വെള്ളത്തിൽ നിന്നും ഉണ്ടാകുന്ന പകർച്ച വ്യാധി അസുഖ ഭീതിയിൽ ആണ് പരിസരവാസികൾ.

നഗരസഭ കൗൺസിലറേയും, ബിൽഡിങ് ഉടമ മുഹമ്മദ്‌ കുഞ്ഞി (വെടി ) എന്നിവരെയും അറിയിച്ചിട്ടും വേണ്ട നടപടികൾ ഒന്നും സ്വീകരിച്ചില്ല എന്നാണ് നാട്ടുകാരുടെ പരാതി. അധികാരികൾ എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണം എന്നാണ് കാര്യമ്പലം നിവാസികളുടെ ആവശ്യം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15251/residents-of-karyambalam-at-risk-of-contagious-disease)