---
title: "റെയ്ഡിൽ പിടിച്ചെടുത്ത പണം തിരിച്ചു കിട്ടാൻ കെ.എം ഷാജി നൽകിയ ഹർജിയിൽ ഇന്ന് വിധി പറയും"
english_title: "Judgment will be given today on the plea filed by KM Shaji "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152392/judgment-will-be-given-today-on-the-plea-filed-by-km-shaji"
published_at: "2023-10-10T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524e5e520115_Untitled-2-web.jpg"
keywords: []
---

# റെയ്ഡിൽ പിടിച്ചെടുത്ത പണം തിരിച്ചു കിട്ടാൻ കെ.എം ഷാജി നൽകിയ ഹർജിയിൽ ഇന്ന് വിധി പറയും

> **Lead Summary:** കഴിഞ്ഞ വർഷം കണ്ണൂർ അഴീക്കോട്ടെ വീട്ടിലെ റെയ്ഡിനിടയിൽ വിജിലൻസ് പിടിച്ചെടുത്ത 47,35,000 രൂപ വിട്ട് കിട്ടാൻ നടപടി ആവശ്യപ്പെട്ട് കെ.എം ഷാജി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് വിധി പ്രസ്താവിക്കുക.

## Article Content

കഴിഞ്ഞ വർഷം കണ്ണൂർ അഴീക്കോട്ടെ വീട്ടിലെ റെയ്ഡിനിടയിൽ വിജിലൻസ് പിടിച്ചെടുത്ത 47,35,000 രൂപ വിട്ട് കിട്ടാൻ നടപടി ആവശ്യപ്പെട്ട് കെ.എം ഷാജി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് വിധി പ്രസ്താവിക്കുക.

തെര‌ഞ്ഞെടുപ്പ് രസീതിൽ പിരിക്കാവുന്ന തുകയിൽ കൂടുതൽ പണം പല രസീതിലും കണ്ടെത്തിയതടക്കം സംശയാസ്പദമാണെന്ന് വിലയിരുത്തിയായിരുന്നു നടപടി. എന്നാൽ തെര‍ഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പിരിച്ച പണമാണ് വിജിലൻസ് കൊണ്ടുപോയതെന്നാണ് ഷാജിയുടെ വാദം. പണം വിട്ട് നൽകണമെന്ന കെ.എം ഷാജിയുടെ ആവശ്യം നേരത്തെ കോഴിക്കോട് വിജിലൻസ് കോടതി തള്ളിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152392/judgment-will-be-given-today-on-the-plea-filed-by-km-shaji)